പയോമെട്ര
Pyometra | |
---|---|
മറ്റ് പേരുകൾ | Pyometritis |
A canine pyometric uterus immediately after surgery to remove it. It is extremely distended with purulent material. | |
സ്പെഷ്യാലിറ്റി | Obstetrics, gynecology |
പയോമെട്ര അഥവാ പയോമെട്രൈറ്റിസ് ഒരു തരം മൂത്രാശയരോഗമാണ്. ഇംഗ്ലീഷ്: Pyometra , pyometritis. പെൺപട്ടികളിൽ ആണ് ഇത് സാധാരണയായി കാണപ്പെടുന്നതെങ്കിലും മനുഷ്യരിലും ചിലപ്പോൾ കാണപ്പെടാറുണ്ട്. കന്നുകാലികൾ, കുതിര, ആട്, ചെമ്മരിയാട്, പന്നി, പൂച്ച, മുയലുകൾ, തുടങ്ങി എലികളിലും ഗിനി പന്നികളിലും ഇത് കാണപ്പെടുന്നു. പൂച്ചകളേയും നായ്ക്കളേയും വളർത്തുന്നവർ വളരെ ഗൗരവപൂർവ്വമായി എടുക്കേണ്ട ഒരു അസുഖമാണിത്. സൂക്ഷിച്ചില്ലെങ്കിൽ ജീവനു തന്നെ ആപത്താവാൻ സാധ്യതയുള്ള അസുഖമാണ്. മനുഷ്യനിലെ അപ്പെൻഡിസൈറ്റിസിനു സമാനമായ അവസ്ഥയുണ്ടാക്കുന്ന ഈ അസുഖം വയറ്റിൽ ഉണ്ടാകുന്ന എമ്പയീമ മൂലമാണ് ഉണ്ടാവുന്നത്.
സൂചനകളും ലക്ഷണങ്ങളും
[തിരുത്തുക]എറ്റവും പ്രകടമായ ലക്ഷണം യോനീനാളിയിലൂടെ പഴുപ്പ് പുറംതള്ളുന്നതാണ്. അടഞ്ഞ പയോമെട്രയിൽ ലക്ഷണങ്ങൾ അത്ര പ്രകടമല്ല. രണ്ടിലും ഛർദ്ദി, വിശപ്പില്ലായ്മ, വിഷാദം, ധാരളമായി വെള്ളം കുടിക്കുകയും മൂത്രമൊഴികുകയും ചെയ്യുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. [1] പനി മൂന്നിലൊന്ന് നായ്ക്കളിലും കാണപ്പെടുന്നു.[2] അടഞ്ഞ പയോമെട്രയാണ് കൂടുതൽ ഗൗരവതരം, കാരണം പഴുപ്പ് പുറത്തേയ്ക്ക് പോവാൻ വഴികൾ ഇല്ല എന്നതു തന്നെ. ഈ തരം അസുഖം കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണെന്നതാണ് മറ്റൊരു കാരണം. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെയും രക്തം പരിശോധിക്കുന്നതിലൂടെയും ഈ അസുഖം കണ്ടുപിടിക്കാൻ സാധിക്കും, [3]
റഫറൻസുകൾ
[തിരുത്തുക]- ↑ "Pyometra". American College of Veterinary Surgeons. 2004. Archived from the original on 2006-02-21. Retrieved 2006-12-14.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ettinger
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Wingfield
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.