പരാവർത്തനം
ദൃശ്യരൂപം
പദ്യഭാഗത്തിലെ ആശയത്തെ ലളിതമായ ഭാഷയിൽ എഴുതുന്നതാണ് പരാവർത്തനം എന്നു പറയുന്നത്. പരാവർത്തനം വിവർത്തനമല്ല. പദ്യഭാഗത്തിലെ ആശയം നഷ്ടപ്പെടാതെയും സങ്കീർണ്ണമായ പദപ്രയോഗങ്ങളില്ലാതെയും എഴുതുന്നതിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കാതെയും എഴുതുന്നതാണ് നല്ല പരാവർത്തനം.
പദ്യങ്ങളിലെ അലങ്കാരപ്രയോഗങ്ങൾ പരാവർത്തനത്തിൽ ഇല്ലാതിരിക്കുന്നത് ഉത്തമമായി കണക്കാക്കുന്നു.