പരിസ്ഥിതി സംരക്ഷണം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നൈസർഗ്ഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായ് ചെയ്യുന്ന പ്രവർത്തികളെയാണ് പരിസ്ഥിതി സംരക്ഷണം (ഇംഗ്ലീഷ്: Environmental protection ) എന്നതുകൊണ്ട് അർഥമാക്കുന്നത്. വ്യക്തിതലത്തിലോ, സംഘടനാ തലത്തിലോ അല്ലെങ്കിൽ ഗവ്ണ്മെന്റ് തലത്തിലോ പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ ചെയ്തുവരുന്നു. സമ്മർദ്ദം മൂലം അമിത വിഭവ ഉപയോഗം, ജനസംഖ്യ, ശാസ്ത്രസാങ്കേതിക വളർച്ച എന്നിവ പരിസ്ഥിതിയിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അതിന്റെ ക്ഷയത്തിനും ചിലപ്പോൾ എന്നന്നേക്കുമായുള്ള അധഃപതനത്തിനും കാരണമാകുന്നു. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് സർക്കാർ പരിസ്ഥിതി ശോഷണത്തിന് കാരണമാകുന്ന പ്രവർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിവരുന്നു. 1960-കൾ മുതൽ വിവിധ പരിസ്ഥിതി സംഘടനകൾ നടത്തിവരുന്ന പദ്ധതികൾ മുഖേന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്.