പറവൂർ കോടതി സമുച്ചയം
ദൃശ്യരൂപം
രാമവർമ്മ ആയില്യം തിരുനാൾ മഹാരാജാവ് 1875-ൽ സ്ഥാപിച്ചതാണ് പറവൂർ കോടതി സമുച്ചയം. രണ്ടു ഭാഗങ്ങളിലായി നിർമ്മിച്ച കെട്ടിടം രണ്ടു നിലകളിലായി സ്ഥാപിച്ചിരിക്കുന്നു. പറവൂരിൽ ഈ കോടതിമന്ദിരം സ്ഥാപിച്ച ശേഷം ആലങ്ങാട് നിലവിലുണ്ടായിരുന്ന കോടതി ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, കോട്ടയം, പെരുമ്പാവൂർ, ദേവികുളം കോടതികൾ ഈ കോടതിയുടെ കീഴിലായിരുന്നു. കേരള രൂപീകരണശേഷം ജില്ലാ കോടതി എറണാകുളം നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അഡീഷണൽ ജില്ലാകോടതി ഉൾപ്പെടെ 7 കോടതികൾ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു.