പറവൂർ പി. സുന്ദരയ്യർ
ദൃശ്യരൂപം
വയലിൻവാദകനായിരുന്ന പറവൂർ പി.സുന്ദരയ്യർ ആലുവയ്ക്കടുത്തുള്ള പറവൂരാണ് ജനിച്ചത്(ജ:1891). ഹിന്ദുസ്ഥാനി സംഗീതത്തിൽ വയലിൻ ഉപയോഗിക്കുന്നതിനു തുടക്കം കുറിച്ച വ്യക്തിയുമാണ് സുന്ദരയ്യർ.[1].തിരുവിതാംകൂർ കൊട്ടാരത്തിലെ ആസ്ഥാന വിദ്വാന്മാരിലൊരാളായിരുന്ന സുന്ദരയ്യരെ സേട്ട് ഗോവിന്ദനായ്ക്ക് എന്ന വ്യക്തിയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കു പരിചയപ്പെടുത്തിയത്. പ്രശസ്ത വയലിൻ വാദകരായിരുന്ന എം.എസ്.ഗോപാലകൃഷ്ണൻ, എം.എസ്.അനന്തരാമൻ എന്നിവർ പുത്രന്മാരാണ്.