പഴുക്കാക്കാനം
പഴുക്കാക്കാനം | |
---|---|
ഗ്രാമം | |
Coordinates: 9°46'2"N 76°48'59"E | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ഭരണസമിതി | മൂന്നിലവ് ഗ്രാമപഞ്ചായത്ത് |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-35 |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്കിൽ, മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡും ഗ്രാമവുമാണ് പഴുക്കാക്കാനം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് ഏകദേശം 14 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ, മലനിരകളും, അരുവികളും നിറഞ്ഞ പ്രദേശമാണ് പഴുക്കാക്കാനം. ഇരുമാപ്ര, വാളകം, മേച്ചാൽ, മങ്കൊമ്പ്, വെളളറ, അഞ്ചുമല, മൂന്നിലവ്, പെരുങ്കാവ്, കുറിഞ്ഞിപ്ലാവ്, ചകിണിയാംതടം, പുതുശ്ശേരി, തഴയ്ക്കവയൽ എന്നിവയാണ് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. ഈ പ്രദേശം പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കേരളത്തിലെ വികസിച്ചുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കക്കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം, കണ്ണാടിപ്പാറ എന്നിവ ഗ്രാമത്തിനു സമീപത്താണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി റിസോർട്ടുകളും കോട്ടേജുകളും ഇവിടെയുണ്ട്.