പാടത്താളി
ദൃശ്യരൂപം
പാടത്താളി | |
---|---|
Cissampelos pareira illustration. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | Menispermaceae |
Genus: | Cissampelos L. |
Species | |
19, including: |
ഉഷ്ണമേഖലാ രാജ്യങ്ങളിൽ സർവസാധാരണമായ ദുര്ബലകണ്ഡ സസ്യം. കേരളത്തിൽ കാട്ടിലും നാട്ടിലും ധാരാളം ഉണ്ട്. ലഘുപത്രമാണ്. ഏകാന്തര വിന്യാസം. അനുപർണങ്ങൾ ഇല്ല. ഇലയ്ക് ഏതാണ്ട് വൃത്താകൃതി. മഴക്കാലത്ത് പൂക്കുന്ന പൂക്കൾ ചെറുതാണ്. ഇളം പച്ച നിറം. കായ്കൾക് ചുവപ്പ് നിറം. ഇലയിലും വേരിലും സാപോണിലും പലതരം ആൽക്കലോയിഡുകൾ ഉണ്ട്. വേരിലെ പ്രധാന ആൽക്കലോയ്ഡ് (0.5) പെലോസിൻ ആണ്. വേരിന്റെ കഷായവും പൊടിയും ഔഷധമായി ഉപയോഗിക്കുന്നു. ഇതിനു വൃണ വിരോപണ ശേഷിയുണ്ട്. മൂത്രാശയ രോഗങ്ങൾ സർപ്പ വിഷം മുതലായവയുടെ ചികിത്സക്കും പാടത്താളി ഉപയോഗിക്കുന്നു.