പാനകം
ദൃശ്യരൂപം
പാനകം ഒരു മധുരപാനീയമാണ്. സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിവേദ്യമായും ദാഹശമനിയായും ഉപയോഗിച്ചു വരുന്നു. ഇതുണ്ടാക്കാൻ വളരെ എളുപ്പമാണ്. ദേശവ്യതാസമനുസരിച്ച് ചേരുവകൾക്ക് മാറ്റമുണ്ട്. എന്നാലും താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ പൊതുവായി കാണുന്നവയാണ്.
ചേരുവകൾ
[തിരുത്തുക]- ശർക്കര
- ചുക്ക് (ജീരകവും ചേർക്കാറുണ്ട്)
- കുരുമുളക്
- ചെറുനാരങ്ങ
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ആദ്യമായി ശർക്കര വെള്ളം കൂട്ടിചേർത്ത് നന്നായി തിളപ്പിക്കുക. (ചിലയിടത്ത് പതിവില്ല). വാങ്ങി വെച്ചതിനു ശേഷം ചുക്ക്, കുരുമുളക് എന്നിവ മേമ്പൊടിയായി ചേർക്കുക. എരിവ് ഇവ ചേർക്കുന്നതിന് അനുസരിച്ചിരിക്കും. പൂർണ്ണമായും തണുക്കുന്നതിന് മുമ്പ് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക . പാനകം തയ്യാർ.
പുറം കണ്ണികൾ
[തിരുത്തുക]- അയ്യപ്പ.നെറ്റ് Archived 2012-01-09 at the Wayback Machine
- ഏഷ്യാനെറ്റ് ന്യൂസ് Archived 2016-03-05 at the Wayback Machine