പാമ്പിൻതലയുള്ള മീൻ
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.
പാമ്പിൻതലയുള്ള മീൻ | |
---|---|
Northern snakehead, Channa argus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | Channidae Fowler, 1934
|
Genera | |
|
ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യമാണ് പാമ്പിൻതലയുള്ള മീൻ (Snakeheaded Fish). ഏഷ്യയും ആഫ്രിക്കയുമാൺ് ഇവയുടെ ജന്മദേശം. മുതുകിൽ എഴുന്നു നിൽക്കുന്ന നീണ്ട ഇറങ്ങലുകളും തിളങ്ങുന്ന മൂർച്ചയുള്ള പല്ലുകളും ഈ നീണ്ട മത്സ്യഭീകരന്റെ പ്രത്യേകതയാണ്. ഇവ ചികളവഴിയും അല്ലാതെയും ശ്വാസോഛ്വാസം ചെയ്യുന്നു.[2] അമേരിക്കയിൽ ഇതിനെ ഫിഷ് സില്ല (FISH ZILLA) എന്നു പരിഹാസ പേരു നൽകി. സ്രാവിന്റേതുപോലെ കൂർത്ത പല്ലുകളുള്ള രക്തദാഹിയായ ഇവയ്ക്ക് ഒരു മീറ്ററിലധികം നീളവും ഇരുപതു കിലോഗ്രാം തൂക്കവും കാണും. മൂന്നു വയസിനുള്ളിൽ പ്രായപൂർത്തിയാകുന്നു[3]
ഭക്ഷണരീതി
[തിരുത്തുക]ചെറുമത്സ്യങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നിവയെ ഭക്ഷിക്കുന്നു. വർഷത്തിൽ മൂന്നു പ്രാവശ്യം മുട്ടയിടുന്നു. ഓരോപ്രാവശ്യവും 1500 മുട്ടകളോളം കാണും. ജലശ്രോദസ്സുകൾ തേടിയുള്ള യാത്രയിൽ കരയിൽ നാലു ദിവസം വരെ ഇവയ്ക്കു ജീവിക്കാൻ കഴിയും. പ്രകൃതിയിൽ ഇവയ്ക്ക് ശത്രുക്കൾ ഇല്ലാത്തതിനാൽ ഇവ തദ്ദേശീയമായ ജലജീവികൾക്ക് ഭീഷണിയാകുന്നു.
അവലംബം
[തിരുത്തുക]- ↑ Murray, A. M. & Thewissen, J. G. M. (2008): Eocene actinopterygian fishes from Pakistan, with the description of a new genus and species of channid (channiformes). Journal of Vertebrate Paleontology, 28 (1): 41-52
- ↑ Pinter, H. (1986). Labyrinth Fish. Barron's Educational Series, Inc., ISBN 0-8120-5635-3.
- ↑ [http://www.itechpost.com/articles/8638/20130502/northern-snakehead-invasive-fish-fishzilla-creeps-central-park-lake.htm ഇറ്റിച്ച്പോസ്റ്റ്.കോമിൽ നിന്ന്