പാമ്പു സുഹൃത്തുക്കളുടെ സംഘം
ദൃശ്യരൂപം
Type | പാമ്പു സംരക്ഷണം |
---|---|
Founded | 1995 |
Area served | ആന്ധ്ര പ്രദേശ്, Telangana |
Focus | പാമ്പു സംരക്ഷണവും വന്യജീവി ബോധവൽക്കരണം. |
Revenue | ബോധവൽക്കരണ പരിപാടികളിൽ നിന്നുള്ള സംഭാവന |
Volunteers | 180 അംഗങ്ങൾ - 30 രക്ഷാപ്രവർത്തകർ |
Motto | പാമ്പു സംരക്ഷണത്തിനുള്ള സർക്കാരിതര സംഘടന |
Website | www.friendsofsnakes.org |
References: പാമ്പു സംരക്ഷണത്തിനു വേണ്ടി ഏപി വന വകുപ്പുമായി യോജിച്ച് പ്രവർത്തിക്കുന്നു. |
പാമ്പു സുഹൃത്തുക്കളുടെ സംഘം (en:Friends of Snakes Society)എന്നത് പാമ്പുകളുടെ സംരക്ഷണത്തിനും പാമ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ധർമ്മ സംഘടനയാണ്. രാജ്കുമാർ കനൂരി 1995ൽ സ്ഥാപിച്ച് സൊസൈറ്റി രജിസ്റ്റ്രേഷൻ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തതാണ്.
പ്രവർത്തനം
[തിരുത്തുക]മനുഷ്യ വാസ പ്രദേശങ്ങളിൽ എത്തിച്ചേരുന്ന പാമ്പുകളെ രക്ഷിച്ച് ആന്ധ്രപ്രദേശ് വനം വകുപ്പുമായി ചേർന്ന് സ്വാഭാവിക ആവാസസ്ഥലത്ത് എത്തിക്കുന്നു. ഒരുപാട് കാലമായുള്ള പാമ്പുകളെ പറ്റിയുള്ള തെറ്റിദ്ധാരണകളും കെട്ടുകഥകളും മാറ്റി പാമ്പുകളെ പറ്റി യഥാർത്ഥ ധാരണ ഉണ്ടാക്കുന്നതിനായുള്ള പരിപാടികൾ സ്കൂളുകൾ, കോളേജുകൾ, പൊതു- സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പതിവായി നടത്തുന്നു.
പ്രധാന ലക്ഷ്യങ്ങൾ
[തിരുത്തുക]- പാമ്പുകളുടെ സംരക്ഷണം
- പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിന് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക.
- പാമ്പുകടിക്കുള്ള ചികിത്സകളെക്കുറിച്ച് അറിവു നൽകുക.
- ഹൈദരാബാദിലെ സർപ്പോദ്യാനത്തോടനുബന്ധിച്ച് പാമ്പുകളുടെ സംരക്ഷണകേന്ദ്രം സ്ഥാപിക്കുക.
- പാമ്പുകളെക്കുറിച്ചുള്ള ഗവേഷണം.
- പാമ്പുവേട്ടയും പാമ്പിൻതോൽ കച്ചവടവും അവസാനിപ്പിക്കുക.
ചിത്രശാല
[തിരുത്തുക]-
Indiancobra
-
പാമ്പു സുഹൃത്തുക്കളുടെ സംഘം ഒരു ബോധവൽക്കരണ ക്ലാസ്സിൽ
-
Russell's Viper
അവലംബം
[തിരുത്തുക]- http://www.friendsofsnakes.org.in Archived 2017-07-25 at the Wayback Machine.
- http://www.hyderabadzoo.in/hz/template/Hyderabadi_Friends_of_Animals/Friends_of_Snakes_Society Archived 2014-08-19 at the Wayback Machine.
- http://www.fullhyderabad.com/profile/locations/1016/special-interest-groups-in-hyderabad-india/sainikpuri/friends-of-snakes
- http://www.thebetterindia.com/3926/friends-of-snakes/
- http://www.hindu.com/2008/04/09/stories/2008040958040200.htm Archived 2008-04-14 at the Wayback Machine.
- http://articles.timesofindia.indiatimes.com/2011-03-14/hyderabad/28687957_1_rat-snakes-venomous-snake-snakes-club Archived 2011-09-17 at the Wayback Machine.
- http://bevinindia.wordpress.com/2008/12/05/friends-of-snakes/
- http://www.cluburb.com/living/recreation/2464-friends-of-the-snake-hyderabad Archived 2011-10-04 at the Wayback Machine.
- Rescue HelpLine # +91 8374233366