പാരഡൈസ് ഓഫ് ഭൈസാജ്യാഗുരു
Paradise of Bhaisajyaguru | |
---|---|
വർഷം | Yuan Dynasty (ca. 1319[1]) |
തരം | Dry Fresco |
അളവുകൾ | 751.8 cm × 1511.3 cm (296.0 ഇഞ്ച് × 595.0 ഇഞ്ച്) |
സ്ഥാനം | The Metropolitan Museum of Art, New York |
ചൈനയിലെ യുവാൻ രാജവംശക്കാലത്തെ ഒരു ചിത്രം ആണ് പ്യൂർ ലാൻഡ് ഓഫ് ഭൈസാജ്യാഗുരു (薬師佛) എന്നുമറിയപ്പെടുന്ന പാരഡൈസ് ഓഫ് ഭൈസാജ്യാഗുരു. ഷാക്കോങ്ങ് കൗണ്ടി, ഷാൻക്സിയിലെ ഗൌങ്ഷെങ് ലോവർ മൊണാസ്ട്രിയിലാണ്[2] (ഗൌങ്ഷെങ് സി), ഈ ചിത്രം അലങ്കരിച്ചിരുന്നത്. ആശ്രമത്തിലെ മെയിൻ ഹാളിലെ കിഴക്കൻ ത്രികോണാകൃതിയിലുള്ള ചുവരിൽ ഉണ്ടായിരുന്ന ചിത്രം ആർതർ എം. സാക്ക്ലർ വാങ്ങുകയും പിന്നീട് അത് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിലേയ്ക്ക് 1954-ൽ കൈമാറുകയും ചെയ്തു.[1]
ഭൈസാജ്യാഗുരു ബുദ്ധയും, മധ്യത്തായി അവലോകിതേശ്വര, ചിന്താമണിചക്ര എന്നീ രണ്ട് ബോധിസത്വങ്ങളും ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.[3] മഹായാന ബുദ്ധമതത്തിൽ പരമ്പരാഗതമായി ഭൈസാജ്യാഗുരു ബുദ്ധൻ (യൊഷി ഫോ) വൈദ്യശാസ്ത്ര ബുദ്ധൻ (ശാരീരികമായും ആത്മീയമായും) എന്നറിയപ്പെടുന്നു.[3]
രചന
[തിരുത്തുക]ഇന്ന് നില നിൽക്കുന്നതുപോലെ 751.8 സെന്റിമീറ്റർ ഉയരവും 1511.3 സെന്റീമീറ്റർ നീളവും ഉള്ള മതിലിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ വിശദവിവരങ്ങൾ ശ്രദ്ധേയമാണ്.[1] ഒരു ഭാവനാത്മക സ്വർഗ്ഗത്തിൽ ആണ് ഭൈസാജ്യാഗുരുബുദ്ധൻറെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണയായി ഭൈസാജ്യാഗുരു ബുദ്ധനെ ഒരു ഇന്ത്യൻ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ പാരഡൈസ് ഓഫ് ഭൈസാജ്യാഗുരു ചിത്രത്തിൽ എല്ലാ ചിത്രങ്ങളും ചൈനീസ് വസ്ത്രങ്ങളോടും സ്ഥാനവസ്ത്രങ്ങളോടും കൂടി ചിത്രീകരിച്ചിരിക്കുന്നു.
ഭൈസാജ്യാഗുരു ബുദ്ധൻ ചുവന്ന മേലങ്കി ധരിച്ചിരിക്കുന്നു. ബുദ്ധൻറെ വശങ്ങളിൽ രണ്ട് ഇരിപ്പിടങ്ങളിലായി അവലോകിതേശ്വര, ചിന്താമണിചക്ര എന്നീ രണ്ട് ബോധിസത്വങ്ങൾ കാണപ്പെടുന്നു. വേറെ നാലു ദ്വിതീയ ബോധിസത്വരൂപങ്ങൾ ചുമർച്ചിത്രത്തിൽ കാണാൻ കഴിയുന്നു.[3]പന്ത്രണ്ട് യോദ്ധാക്കളിൽ, ആറ് പേർ ചിത്രത്തിൻറെ വശങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനുള്ള ബുദ്ധന്റെ പ്രതിജ്ഞയുടെ പ്രതീകമായി ചിത്രീകരിച്ചിരിക്കുന്നു.[1]ശാക്യമുനി ബുദ്ധന്റെ നിയമസഭ എന്ന നിലയിൽ ഈ ചിത്രം മുൻപ് ആശയക്കുഴപ്പത്തിലായിരുന്നു.[3]
Saptatathāgatapūrvapranidhānavisēsa സൂത്രയിൽ ഒരു ബുദ്ധ സത്ത പരിഭാഷപ്പെടുത്തിയ യി ജിങ് (635-713) ഭൈസാജ്യാഗുരുവിനു മുമ്പ് ആറു മുൻഗാമികളായ ബുദ്ധന്മാർ ഉണ്ടായിരുന്നു എന്ന് പരാമർശിക്കുന്നു. ചിത്രത്തിൻറെ മുകളിലായി ചെറിയ ആറു ബുദ്ധപ്രതിമകൾ കാണാം. മധ്യത്തിൽ ഭൈസാജ്യാഗുരു ബുദ്ധൻ ഇടതുകൈയിൽ വൈദ്യശാസ്ത്രം പ്രതീകപ്പെടുത്തി ഒരു പാത്രം പിടിച്ചുനിൽക്കുന്നു. മഹായാന ബുദ്ധമതത്തിൽ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രക്ഷയും ആയി ഭൈസാജ്യാഗുരുവിനെ കണക്കാക്കപ്പെടുന്നു.[3]ബോധിസത്വൻ, ചന്ദ്രപ്രഭ,, സൂര്യപ്രഭാ എന്നിവയാണ് ചിത്രത്തിന്റെ മറ്റു പ്രധാന വ്യക്തികൾ. ബുദ്ധന്റെ വലതു കൈയ്യിൽ ഒരു ചന്ദ്രൻ ഡിസ്ക് കൈവശം വച്ചിരിക്കുന്ന ബോധിസത്വനാണ് ചന്ദ്രപ്രഭ. സൂര്യപ്രഭ ബുദ്ധന്റെ ഇടതു കൈയ്ക്കടുത്ത് ചുവന്ന പക്ഷിയുമായി ഒരു സൺ ഡിസ്ക് പിടിച്ചിരിക്കുന്നു.[4]
സൃഷ്ടി
[തിരുത്തുക]ഈ ചിത്രത്തിന്റെ കലാകാരനെ ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ല. സുന്ദരവും, സമ്പൂർണവുമായ ദൃശ്യങ്ങൾ സൂ ഹൌഗിന്റെ (朱 好 古) ചിത്രങ്ങളുടെ പ്രത്യേകതകളാണ്. അദ്ദേഹം പതിനാലാം നൂറ്റാണ്ടിൽ ബുദ്ധ, ഡാവോയിസ്റ്റ് ചിത്രവിധാനത്തിൽ ഏർപ്പെട്ടിരുന്നു. ഈ ചിത്രം ചൈനയിലെ യുവാൻ രാജവംശ കാലഘട്ടം ഉൾപ്പെടുന്ന ഗൌങ്ഷെങ്ങ് ലോവർ മൊണാസ്ട്രിയിലെ മുൻ ഹാളിൽ ചിത്രീകരിച്ചിരിക്കുന്നു. ഇത് 1319 എഡി യ്ക്കടുത്ത് സൃഷ്ടിക്കപ്പെട്ടതായി കരുതുന്നു. ഈ ചിത്രത്തിനുവേണ്ടി ആശ്രമ മതിൽ തയ്യാറാക്കാൻ, കളിമണ്ണും വൈക്കോലും കലർത്തി അടിസ്ഥാനം ഉണ്ടാക്കിയതിനു ശേഷം ജലഛായം ഉപയോഗിച്ച് പൂശിയിരുന്നു.[1]
പ്രസ്ഥാനം
[തിരുത്തുക]1920 കളിൽ ഗ്വാങ്‌ഷെങ് ലോവർ മൊണാസ്ട്രിയുടെ മുൻവശത്തെ ഹാളിലെ ചുമരുകളിലുള്ള ചുവർച്ചിത്രങ്ങൾ സന്യാസിമാർ ക്ഷേത്രത്തിന്റെ നവീകരണത്തിനായി പണം കണ്ടെത്താനായി വിറ്റു. ഈ ചുവർച്ചിത്രങ്ങൾ അമേരിക്കയിലെ മൂന്ന് മ്യൂസിയങ്ങൾ ഏറ്റെടുത്തു. 1926 നും 1929 നും ഇടയിൽ രണ്ട് ചിത്രങ്ങൾ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ സ്ഥാപിക്കുകയും ഒരു ചിത്രം 1932-ൽ കൻസാസിലെ നെൽസൺ-അറ്റ്കിൻസ് ആർട്ട് ഗ്യാലറി ഏറ്റെടുക്കുകയും ചെയ്തു. 1964-ൽ മറ്റൊരു ചിത്രം ആർതർ എം. സാക്ലർ വാങ്ങി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് നൽകി. ചിത്രത്തിന്റെ ഈ പതിപ്പ് പിന്നീട് പാരഡൈസ് ഓഫ് ഭൈസജ്യഗുരു എന്നറിയപ്പെട്ടു.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Metropolitan Museum of Art, Buddha of Medicine Bhaishajyaguru (Yaoshi fo)
- ↑ Metropolitan Museum of Art, Anning Jing, The Yuan Buddhist Mural of the Paradise of Bhaisajyaguru, Metropolitan Museum Journal, 26, 147-166, 1991
- ↑ 3.0 3.1 3.2 3.3 3.4 3.5 Metropolitan Museum of Art, Anning Jing, The Yuan Buddhist Mural of the Paradise of Bhaisajyaguru Archived 2013-10-21 at the Wayback Machine, Metropolitan Museum Journal, 26, 147-166, 1991
- ↑ Bhaisajyaguru (Medicine Buddha 薬師佛), mesosyn.com