പാറകുളങ്ങര ഗോവിന്ദമേനോൻ
അന്താരാഷ്ട്ര കോടതിയിലെ ആദ്യത്തെ ചീഫ് പ്രോസിക്യൂട്ടർ ജനറലും സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് പാറക്കുളങ്ങര ഗോവിന്ദമേനോൻ[1].
ജനനം
[തിരുത്തുക]1896 സെപ്റ്റംബറിലാണ് ജനിച്ചത്.പിതാവ് വി കെ.കുഞ്ഞുൻ ഉണ്ണി,മാതാവ് കല്യാണിക്കുട്ടിയമ്മ.
വിദ്യാഭ്യാസം
[തിരുത്തുക]ഗണപത് ഹൈസ്ക്കൂൾ,കോഴിക്കോട് സാമുറിൻ കോളേജ്,പ്രസിഡൻസി കോളേജ്,മദ്രാസ് ലോ കോളേജ്.
കരിയർ
[തിരുത്തുക]1920ൽ മദ്രാസ് ഹൈക്കോടതിയിൽ സിവിലും ക്രിമിനലും അഭിഭാഷകനായി പ്രാക്ട്ടീസ് ആരംഭിച്ചു.1940 ഡിസംബറിൽ ക്രൗൺ പ്രോസിക്കൂട്ടറായി നിയമിതനായി. അന്താരാഷ്ട്ര മിലിട്ടറി ട്രിബ്യൂണലിൽ ഇന്ത്യൻ പ്രതിനിധിയായി ജപ്പാനിലെ ടോക്യോയിൽ ജനറൽ ടോജോവിനെയും മറ്റ് ജപ്പാൻ യുദ്ധകുറ്റവാളികളെയും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ വിചാരണ ചെയ്തു[2].1946ലിന്ത്യയിലെ ചീഫ് പ്രോസിക്ക്യൂട്ടറായി തിരഞ്ഞെടുത്തു.അതിനു ശേഷം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജായി 1947 ജൂലൈ മുതൽ 1956 സെപ്റ്റംബർ വരെ സേവനമനുഷ്ഠിച്ചു. 1956 സെപ്തംബർ ഒന്നു മുതൽ 1957 ഒക്ടോബർ 15 വരെ സുപ്രീം കോടതി ജഡ്ജിയുമായിരുന്നു[3] 1967 മുതൽ 1969 വരെ കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പളായി.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-07. Retrieved 2015-08-21.
- ↑ http://www.supremecourtofindia.nic.in/judges/bio/10_pgmenon.htm
- ↑ Author of the Chapter on Marumakhattayam and Allyasantana Law in Mayne, Hindu Law.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-30. Retrieved 2016-10-30.