Jump to content

പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം

Coordinates: 8°26′26″N 77°02′37″E / 8.440450°N 77.043685°E / 8.440450; 77.043685
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:പാറശ്ശാല
നിർദേശാങ്കം:8°26′26″N 77°02′37″E / 8.440450°N 77.043685°E / 8.440450; 77.043685
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ,
പ്രധാന ഉത്സവങ്ങൾ:മേട-തിരുവാതിര ഉത്സവം
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനം അതിർത്തിയായി വരുന്ന, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന പ്രകൃതിമനോഹാരിത നിറഞ്ഞ പാറശ്ശാല ഗ്രാമപഞ്ചായത്തിൽ പ്രശസ്തമായ പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.[1]ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള ഏക ക്ഷേത്രമാണിത്. അതിരുദ്രമഹായജ്ഞം ഉൾപ്പെടെ 11 മഹാരുദ്രയജ്ഞങ്ങൾ നടന്ന പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ മേടമാസത്തിലെ തിരുവാതിരയിലാണ് ഉത്സവത്തിന് കൊടിയേറുന്നത് .[2]പറയർ സമുദായക്കാർ കൊണ്ടുവരുന്ന കൊടിയും കൊടിക്കയറും ഓലക്കുടയും സ്വീകരിച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറുന്നതെന്ന പ്രത്യേകതയും ഈ ഉത്സവത്തിനുണ്ട്.[3]

ചാതുർവർണ്യവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത് പോലും ക്ഷേത്രപ്രവേശനത്തിന് അനുമതി ഉണ്ടായിരുന്ന ക്ഷേത്രമെന്ന നിലയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്ന ക്ഷേത്രമാണ് പാറശ്ശാല മഹാദേവർ ക്ഷേത്രം. പ്രധാന ശ്രീകോവിലിനുള്ളിൽ മഹാദേവപ്രതിഷ്ഠക്കു പുറത്ത് പിന്നിലായി വേടസ്ത്രീയുടെ ഭാവം സ്ഫുരിക്കുന്ന പാർവതീദേവിയുടെ പ്രതിഷ്ഠയും കാണാം. മഹാദേവർ അകത്തും പാർവ്വതിദേവി പുറത്താണെങ്കിലും ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്തിതൊഴുതുമ്പോൾ രണ്ടുപേർക്കും ഒന്നിച്ചു പ്രദക്ഷിണം വയ്ക്കാൻ സാധിക്കുന്നു. പാറക്കല്ലിൽ തീർത്ത ശ്രീകോവിലും അകത്തളങ്ങളും വാസ്തുശില്പവിദ്യയെ എടുത്തുകാണിക്കുന്നു. പടിഞ്ഞാറ് ദർശനം, പഞ്ചനിവേദ്യം, നിത്യനവകം, മൂന്ന് ശീവേലി പാശുപതാസ്ത്രം പാർഥന് നൽകി അനുഗ്രഹിക്കുന്ന പ്രതിഷ്ഠാഭാവം എന്നിവയാണ് ഇവിടെ കാണുന്നത്.

നെല്ലിമരച്ചുവട്ടിൽ വിഷ്ണുസങ്കല്പം, നാഗരാജാവിന്റെയും നാഗകന്യകയുടെയും പ്രതിഷ്ഠകൾ, മൂന്ന് കുളങ്ങൾ, കുളപ്പുര യക്ഷി തുടങ്ങിയ സവിശേഷതകളും ഇവിടെക്കാണാം.

ഇവിടെ ക്ഷേത്രത്തിനു ചുറ്റും സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന ഒരു നിരുപദ്രവകാരിയായ കാളയുമുണ്ട്.

ചരിത്രം

[തിരുത്തുക]

പറയർശാല എന്ന് അറിയപ്പെട്ടിരുന്ന പാറശ്ശാലയിൽ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് ഈറകൾ കൊണ്ട് നിറഞ്ഞ ഒരു കാട് ആയിരുന്നു. അവിടെ പറയർ സമുദായത്തിൽപ്പെട്ട ഒരു അമ്മ പായ മുടയുവാൻ ഈറ വെട്ടുവാൻ ആ കാട്ടിൽ എത്തി. ഈറ വെട്ടുന്നതിനിടയ്ക്ക് ആ കത്തി ഈറകൾക്ക് ഇടയിൽ ഉണ്ടായിരുന്ന ഒരു കല്ലിൽ തട്ടാനിടയായി. ആ കത്തിയുടെ വക്കിൽ രക്തതുള്ളികൾ കണ്ട ആ അമ്മ ആദ്യം വിചാരിച്ചത് തൻറെ ദേഹത്ത് ഉണ്ടായ മുറിവിൽ നിന്ന് വന്ന രക്തം ആയിരിക്കുമെന്നാണ് പക്ഷെ തൻറെ ദേഹത്ത് ഒരു മുറിവും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ആ സ്ഥലം ഒന്നുകൂടെ പരിശോധിച്ചു അവിടെ ഈറകൾക്ക് ഇടയിൽ ഒരു കല്ല്‌ ആ അമ്മയ്ക്ക് കാണുവാൻ സാധിച്ചുവെന്നും. സൂക്ഷിച്ചുനോക്കിയ സമയത്ത് രക്തം ഒഴുകുന്നത് ആ ശിലയിൽ നിന്നാണ് എന്നും കണ്ടു. ഉടൻ തന്നെ ഭസ്മവിഭൂഷിതനായി മഹാദേവൻ ആ അമ്മയുടെ മുന്നിൽ പ്രത്യക്ഷപെട്ടുവെന്നും ആ പ്രഭയിൽ ബോധരഹിതയായി വീണ അമ്മയ്ക്ക് മുന്നിൽ ആ ശില ഒരു ശിവലിംഗം ആയി മാറിയെന്നും ആ ശിവലിംഗം ആണ് പാറശ്ശാല മഹാദേവക്ഷേത്രത്തിൽ പൂജിക്കുന്നത് എന്നാണ് ഐതിഹ്യം..!![4]

അവലംബം

[തിരുത്തുക]
  1. http://sv1.mathrubhumi.com/thiruvananthapuram/citizen_news/3550556.html
  2. https://www.youtube.com/watch?v=OpsKpDjtZQQ
  3. http://www.niyamasabha.org/codes/14kla/session_10/ans/u02185-080318-878000000000-10-14.pdf
  4. "പാറശ്ശാലയ്ക്ക് ആ പേരു വന്നതെങ്ങനെ? അറിയാം ഇൗ കഥ". ManoramaOnline. Retrieved 2022-04-02.