Jump to content

പാവ്ലോ അവിറ്റബൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറ്റലിക്കാരനായ ഒരു പട്ടാളക്കാരനും കൂലിപ്പടയാളിയും സാഹസികനുമായിരുന്നു പാവ്ലോ അവിറ്റബൈൽ എന്ന പാവ്ലോ ക്രെസെൻസോ മാർട്ടിനോ അവിറ്റബൈൽ (ജീവിതകാലം: 1791 ഒക്ടോബർ 25 - 1850 മാർച്ച് 28). സിഖ് രാജാവായ രഞ്ജിത് സിങ്ങിനു കീഴിൽ പെഷവാറിലെ ഭരണകർത്താവായിരുന്ന ഇദ്ദേഹത്തെ തദ്ദേശീയർ അബു തബേല എന്നാണ് വിളിച്ചിരുന്നത്.

ഇറ്റലിയിലെ അമാൽഫിക്കടുത്തുള്ള അഗെറോളയിലെ ഒരു കർഷകകുടുംബത്തിൽ ജനിച്ച ഇദ്ദേഹം നെപ്പോളിയനിക് യുദ്ധങ്ങളിൽ പങ്കെടുക്കുകയും വാട്ടർലൂ യുദ്ധത്തിനുശേഷം പൗരസ്ത്യദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. ആദ്യം പേർഷ്യൻ സൈന്യത്തിൽ പ്രവർത്തിച്ച ഇദ്ദേഹത്തെ 1826-ൽ പഞ്ചാബിലെ സിഖ് രാജാവായ രഞ്ജിത് സിങ് കൂലിക്കെടുത്തു. 1823-ലെ നൗഷേറ യുദ്ധത്തിൽ രഞ്ജിത് സിങ് അഫ്ഗാനികളിൽ നിന്നും കരസ്ഥമാക്കിയ തന്ത്രപ്രധാനവും തർക്കപ്രദേശവുമായ പ്രവിശ്യയായ പെഷവാറായിരുന്നു ഇദ്ദേഹത്തെ ഭരിക്കാനേൽപ്പിച്ചത്. അവിറ്റബൈലിന്റെ ഭരണത്തിന്റെ ആദ്യദിനങ്ങളിൽ ഓരോ ദിസത്തെ പ്രാതലിനു മുമ്പും അമ്പതു കുറ്റവാളികളെ തൂക്കിക്കൊന്നിരുന്ന നടപടയിലൂടെ ഇദ്ദേഹം കുപ്രസിദ്ധനായിരുന്നു. അവിറ്റബൈൽ പരുക്കനും ക്രൂരനും വിദ്യാഭ്യാസമില്ലാത്തവനുമാണെങ്കിലും, ഉറച്ച നിലപാടെടുക്കുന്നവനും പ്രവർത്തനനിരതനും ബുദ്ധിമാനുമാണെന്നാണ് അക്കാലത്ത് പെഷവാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഹെൻറി ലോറൻസ് വിലയിരുത്തുന്നത്.[1] ഹെൻരി രചിച്ച അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്ന നോവലിൽ, കാട്ടാളൻമാർക്കിടയിലെ കാട്ടാളൻ (savage among savage men) എന്നാണ് അവിറ്റബൈലിനെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും അവിറ്റബൈലിന്റെ ക്രൂരനടപടികൾ പ്രദേശത്ത് ശാന്തി കൈവരിക്കുന്നതിന് സഹായകരമായെന്നും പറയുന്നു.[2]

അവലംബം

[തിരുത്തുക]
  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 78. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 118. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=പാവ്ലോ_അവിറ്റബൈൽ&oldid=1675308" എന്ന താളിൽനിന്ന് ശേഖരിച്ചത്