പാർട്ടിസിപ്പേറ്ററി നോട്ട്
ദൃശ്യരൂപം
ഇന്ത്യയിൽ മുതൽമുടക്കാൻ യോഗ്യരല്ലാത്തവരോ, സ്വയം രജിസ്റ്റർ ചെയ്യാൻ താൽപര്യമില്ലാത്തവരോ ആയ വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് പാർട്ടിസിപ്പേറ്ററി നോട്ട് ( പി-നോട്ട് ) മുഖേനയാണ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിദേശ ധനകാര്യസ്ഥാപനങ്ങളാണ് പാർട്ടിസിപ്പേറ്ററി നോട്ട് പുറത്തിറക്കിയിട്ടുള്ളത്. 2000 മാണ്ടിലാണ് ഈ രീതിയിലുള്ള പദ്ധതി സെബി ( SEBI ) തുടങ്ങിവച്ചത്.
എന്നാൽ 2007 ഓടെ ഇന്ത്യൻ ഓഹരി വിപണിയിലേയ്ക്കുള്ള വിദേശമൂലധനത്തിൻറെ വരവ് വളരെയധികം ഉയർന്നതിനാൽ പാർട്ടിസിപ്പേറ്ററി നോട്ടിന് ചില നിയന്ത്രണങ്ങൾ സെബി നടപ്പിലാക്കി.