പാർലമെന്റ് അംഗം (ഇന്ത്യ)
ഇന്ത്യയിലെ പാർലമെന്റ് അംഗം അഥവാ എം.പി. (
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
) എന്നത് ഇന്ത്യയുടെ പാർലമെന്റിൽ സേവിക്കുന്ന വ്യക്തികളെ സൂചിപ്പിക്കുന്നു. ഇതിൽ ഉൾപ്പെടുന്നവ:
- പാർലമെന്റ് അംഗം, ലോക്സഭ : ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ ലോക്സഭയിലേക്കുള്ള ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി.
- പാർലമെന്റ് അംഗം, രാജ്യസഭ : ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്കുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പ്രതിനിധി.
രാജ്യസഭാംഗം (എം.പി.)
[തിരുത്തുക]തിരഞ്ഞെടുപ്പ്
[തിരുത്തുക]രാജ്യസഭയിൽ 245 അംഗങ്ങളുണ്ടാകും, അതിൽ 238 പേർ പരോക്ഷമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. രാഷ്ട്രപതിയുടെ നാമനിർദേശത്തിലൂടെയും അംഗങ്ങളെ ഉൾപ്പെടുത്താറുണ്ട്. സംസ്ഥാനങ്ങളിലെ നിയമസഭ അംഗങ്ങൾ ഉൾപ്പെട്ട ഇലക്ടറൽ കോളജ് സംവിധാനം മുഖേനയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പരോക്ഷ തിരഞ്ഞെടുപ്പ് എന്ന് പറയാം. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായ രീതിയിൽ ഒറ്റ കൈമാറ്റ വോട്ട് മുഖേനയാണ് തിരഞ്ഞെടുപ്പ്.
ലോക്സഭാംഗം (എം.പി.)
[തിരുത്തുക]തിരഞ്ഞെടുപ്പ്
[തിരുത്തുക]ലോക്‌സഭയിൽ 543 സീറ്റുകളാണുള്ളത്, അവയെല്ലാം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ലോക്സഭാ നിയോജക മണ്ഡലത്തിൽ നിന്നും പൗരന്മാർ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആണിവർ.
ഇതും കാണുക
[തിരുത്തുക]- ഇന്ത്യൻ പാർലമെൻ്റ്
- ലോക്സഭാമണ്ഡലങ്ങളുടെ പട്ടിക
- കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ
- കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടിക
- രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടിക