പിതൃക്കൾ
![]() | ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. In Template:Multiple issues, found parameter #1 as "
...expected equal-sign: plot=y, or plot=May 2007. |
ഹിന്ദു വിശ്വാസം പ്രകാരം ഒരാളുടെ പൂർവ്വികരുടെ ആത്‌മാക്കളാണ് പിതൃക്കന്മാർ (ഏകവചനം: പിതൃക്കൾ). ബലികർമ്മത്തിലൂടെ അവരെ വർഷംതോറും വിശ്വാസികൾ സ്മരിക്കുന്നു.
പിതൃഗണങ്ങൾ
[തിരുത്തുക]പിതൃക്കന്മാരെ കുറിച്ചുള്ള ഏറ്റവും പൂർണമായ പരാമർശങ്ങൾ വായുപുരാണത്തിലും ബ്രഹ്‌മാണ്ഡപുരാണത്തിലുമാണ്. ഹരിവംശത്തിൽ ലഘുവായ രീതിയിൽ പിതൃക്കന്മാരെക്കുറിച്ചും പിതൃഗണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇത് പിതൃക്കന്മാരെ അനേകം "ഗണങ്ങളാ"യി തിരിച്ചിരിക്കുന്നു. ചിലർ ദേവലോകം വാഴുന്ന ദൈവപിതൃക്കന്മാരും മറ്റുചിലർ മനുഷ്യപിതൃക്കൻമാരുമാണ്. ജീവിച്ചിരിക്കവേ ധര്മാനുഷ്ഠാനികളായിരുന്ന മനുഷ്യർക്ക് മരണാന്ത്യം ദൈവപിതൃക്കന്മാരായി പരിണമിക്കാം. ഓരോ ആയിരം മഹായുഗങ്ങൾ തോറും പിതൃക്കന്മാർ പുനർജ്ജന്മം സിദ്ധിക്കുന്നുവെന്നും അവരിൽ നിന്നാണ് ഓരോ യുഗത്തിലെ മനുവും മറ്റു സൃഷ്ടികളും ഉത്ഭവിക്കുന്നതെന്നുമെന്നാണ് വിശ്വാസം.
ദൈവപിതൃക്കന്മാരെ ഏഴായി തിരിക്കുന്നു. വൈരജർ, അഗ്നിശ്വതർ, ബർഹിഷാദർ എന്നിവയാണ് ശരീരമുണ്ടെന്ന് കരുതപ്പെടുന്ന കായപിതൃക്കന്മാർ. വികാരരായ (ശരീരമില്ലാത്ത) ദൈവപിതൃഗണങ്ങളാണ് സോമപരും, ഹാവിഷ്‌മാനരും, ആജ്യപരും, സുകലിത്തുകളും.
- Articles that need to differentiate between fact and fiction from ജൂലൈ 2020
- All articles that need to differentiate between fact and fiction
- Wikipedia articles lacking focus from ജൂലൈ 2020
- All Wikipedia articles lacking focus
- Articles lacking sources from 2020 ജൂലൈ
- All articles lacking sources
- Articles using Multiple issues with deprecated parameters