Jump to content

പിരപ്പൻകോട് മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിരപ്പൻകോട് മുരളി

കവി, ഗാനരചയിതാവ്‌, നാടകകൃത്ത്‌, ഗ്രന്ഥശാലാപ്രവർത്തകൻ, പ്രഭാഷകൻ, രാഷ്‌ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പിരപ്പൻകോട് മുരളി(ജനനം: 12 ജൂൺ1943). പത്തും പതിനൊന്നും കേരള നിയമസഭകളിൽ വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട്‌, എൻ. ശങ്കരനാരായണക്കുറുപ്പിന്റെയും എൻ. ഭാരതിയമ്മയുടെയും മകനായി ജനിച്ചു. മണിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവന്തപുരം ജില്ലാ കൗൺസിലംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം,കെ.എസ്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗമാണ്

കൃതികൾ

[തിരുത്തുക]
  • സ്വാതിതിരുനാൾ - 1990-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.
  • ഇന്ദുലേഖ
  • ജാതപ്രഭാസ്സ മിഴി തുറക്കൂ
  • സ്‌നേഹിച്ചുതീരാത്ത ഗന്ധർവ്വൻ
  • സഖാവ്‌
  • പഴശ്ശിരാജാ
  • വേലുത്തമ്പി
  • സുഭദ്ര സൂര്യപുത്രി
  • സ്വപ്‌നം വിതച്ചവർ
  • ചന്ദനകൊട്ടാരം
  • വരരുചി
  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ
  • ഉട്ടോപ്യ 2000

ഗാനസമാഹാരങ്ങൾ

[തിരുത്തുക]
  • സംഘഗാഥ
  • അഗ്‌നിപർവ്വങ്ങൾ
  • തോറ്റം
  • ഉണർത്തുപാട്ടുകൾ

പുരസ്കാരം

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • ഗാന രചനക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (1989, 98)
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2020

അവലംബം

[തിരുത്തുക]
  1. http://niyamasabha.org/codes/members/m444.h[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പിരപ്പൻകോട്_മുരളി&oldid=3832345" എന്ന താളിൽനിന്ന് ശേഖരിച്ചത്