പിറവം ഉപതെരഞ്ഞെടുപ്പ്
കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ പിറവത്ത് 2012 മാർച്ച് 17-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെടുപ്പിൽ 86.3 ശതമാനം പോളിങ് രേഖപ്പെടുത്തി[1]. 1987-നു ശേഷം ആദ്യമായാണ് പിറവത്ത് ഇത്രയും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 85.45 ശതമാനം പോളിങ്ങാണ് അന്ന് നടന്നത്. വോട്ടെടുപ്പു തുടങ്ങി രാവിലെ 9 മണിക്ക് 19.3 ശതമാനം പോളിങ് രേഖപ്പെടുത്തി. തുടർന്ന് 10 മണിക്ക് 26.83, 11ന് 32.31, 12ന് 44.04, ഒരു മണിക്ക് 53.4, 2ന് 61.44, 3ന് 70.52, 4ന് 77.65 എന്നീ ക്രമത്തിൽ പോളിങ് നടന്നു.
പിറവം നിയമസഭാമണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.എം. ജേക്കബ് 2011 ഒക്ടോബർ 11-നു് അന്തരിച്ചതിനെത്തുടർന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്[2] [3]. ആദ്യം മാർച്ച് 18-നു തീരുമാനിച്ച തെരഞ്ഞെടുപ്പ് സർവ്വകക്ഷി യോഗത്തിന്റെ അഭിപ്രായത്തെ തുടർന്ന് മാർച്ച് 17-ലേക്ക് മാറ്റി വെക്കുകയായിരുന്നു.
ആകെ 183493 വോട്ടർമാരാണുള്ളത്. ഇതിൽ 90264 സ്‌ത്രീകളും 93229 പുരുഷൻമാരുമാണ്. 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 175995 വോട്ടർമാരായിരുന്നു പിറവത്ത് ഉണ്ടായിരുന്നത്[4]. അതായത് 4221 പേർ പുതുതായി വോട്ടർപട്ടികയിൽ എത്തി[5].
സ്ഥാനാർത്ഥികൾ
[തിരുത്തുക]നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോൾ ആകെ 16 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ ആറെണ്ണം സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. ഒരാൾ പത്രിക പിൻവലിച്ചു. അങ്ങനെ 9 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്[5][4].
നമ്പർ | പേരു് | മുന്നണി/പാർട്ടി | ചിഹ്നം |
---|---|---|---|
1 | അനൂപ് ജേക്കബ് | യു.ഡി.എഫ്. | ടോർച്ച് |
2 | എം.ജെ. ജേക്കബ് | എൽ.ഡി.എഫ്. | അരിവാൾ ചുറ്റിക നക്ഷത്രം |
3 | കെ.ആർ. രാജഗോപാൽ | ബി.ജെ.പി. | താമര |
4 | വർഗ്ഗീസ് പി. ചെറിയാൻ | ജനതാ പാർട്ടി | ടെലിവിഷൻ |
5 | അക്കാവിള സലീം | എസ്.ആർ.പി. | ഗ്യാസ് സിലിണ്ടർ |
6 | എൻ.ടി. സുരേഷ് | ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് | സിംഹം |
7 | അരുന്ധതി | സ്വതന്ത്രൻ | സീലിംഗ് ഫാൻ |
8 | കെ.ജി. കൃഷ്ണൻ കുട്ടി | സ്വതന്ത്രൻ | മെഴുകുതിരി |
9 | ബിന്ദു ഹരിദാസ് | സ്വതന്ത്രൻ | കപ്പും സോസറും |
തെരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2012 മാർച്ച് 21-നു് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് 12,070 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അനൂപ് ജേക്കബിനു് 82,756 വോട്ടുകളും, തൊട്ടടുത്ത സ്ഥാനാർത്ഥി എം.ജെ. ജേക്കബിനു് 70,686 വോട്ടുകളുമാണ് ലഭിച്ചത്.
നമ്പർ | പേരു് | മുന്നണി/പാർട്ടി | ചിഹ്നം | വോട്ടുകൾ |
---|---|---|---|---|
1 | അനൂപ് ജേക്കബ് | യു.ഡി.എഫ്. | ടോർച്ച് | 82756 |
2 | എം.ജെ. ജേക്കബ് | എൽ.ഡി.എഫ്. | അരിവാൾ ചുറ്റിക നക്ഷത്രം | 70686 |
3 | കെ.ആർ. രാജഗോപാൽ | ബി.ജെ.പി. | താമര | 3241 |
4 | വർഗ്ഗീസ് പി. ചെറിയാൻ | ജനതാ പാർട്ടി | ടെലിവിഷൻ | 437 |
5 | അക്കാവിള സലീം | എസ്.ആർ.പി. | ഗ്യാസ് സിലിണ്ടർ | 142 |
6 | എൻ.ടി. സുരേഷ് | ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് | സിംഹം | 96 |
7 | അരുന്ധതി | സ്വതന്ത്രൻ | സീലിംഗ് ഫാൻ | 281 |
8 | കെ.ജി. കൃഷ്ണൻ കുട്ടി | സ്വതന്ത്രൻ | മെഴുകുതിരി | 192 |
9 | ബിന്ദു ഹരിദാസ് | സ്വതന്ത്രൻ | കപ്പും സോസറും | 430 |
അവലംബം
[തിരുത്തുക]- ↑ "ജനങ്ങൾ ആഘോഷമാക്കി; പിറവം ചരിത്രമെഴുതി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-03-17. Retrieved 2012-03-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Anoop Jacob to contest in Piravom". kaumudiglobal.com. Archived from the original on 2012-05-23. Retrieved Nov 21, 2011.
- ↑ "M J Jacob to face son of late UDF minister in Piravom by-poll". News.in.msn.com. Archived from the original on 2014-09-03. Retrieved 23/11/2011.
{{cite web}}
: Check date values in:|accessdate=
(help); More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 4.0 4.1 പിറവത്ത് ജനവിധി തേടാൻ ഒൻപത് പേർ-മംഗളം
- ↑ 5.0 5.1 "ചിത്രം തെളിഞ്ഞു; പിറവത്ത് ഒൻപത് പേർ-കേരള കൗമുദി". Archived from the original on 2012-03-05. Retrieved 2012-03-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-23. Retrieved 2012-03-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)