Jump to content

പി.ആർ. നാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യകാരനാണ് പയ്യനാട്ട് രവീന്ദ്രനാഥൻ നായർ എന്ന പി.ആർ. നാഥൻ.[1] പതിനഞ്ചോളം നോവലുകളും മൂന്നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. 2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പാലക്കാട്‌ ജില്ലയിലുളള പട്ടാമ്പിയിലെ കിഴായൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ അദ്ധ്യാപകനായിരുന്ന പുതിയേടത്ത്‌ പ്രഭാകരമേനോൻ. ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം നേടി പ്രോവിഡന്റ്‌ ഫണ്ട്‌ ഓഫീസിൽ ഉദ്യോഗസ്‌ഥനായി. മുഴുവൻ സമയ സാഹിത്യപ്രവർത്തനത്തിനായി പിന്നീട് ഉദ്യോഗം രാജിവെച്ചു. ചാട്ട, ശാക്തേയം, കോട, സൂര്യനമസ്‌കാരം തുടങ്ങി പതിനഞ്ചോളം നോവലുകൾ മൂന്നൂറോളം ചെറുകഥകൾ. ‘സ്‌കൂട്ടർ’, ‘സീമന്തം’, ‘ഇലത്താളം’ തുടങ്ങി ടി.വി തിരക്കഥകൾ. കൃതികളിൽ പലതും യൂനിവേഴ്‌സിറ്റി പാഠപുസ്‌തകങ്ങളാണ്‌. കഴിഞ്ഞ 14 വർഷമായി അമൃത ടിവിയിൽ ഉദയാമൃതം എന്ന പ്രഭാത പരിപാടിയുടെ ഭാഗമായി ധന്യം ഈ ദിനം എന്നൊരു പ്രഭാഷണ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
  • ചാട്ട
  • ശാക്തേയം
  • കോട
  • സൂര്യനമസ്‌കാരം

ചലച്ചിത്രരചനകൾ

[തിരുത്തുക]

‘ചാട്ട’,‘ധ്വനി’, ‘ശുഭയാത്ര’, ‘പൂക്കാലം വരവായി’, ‘കേളി’, ‘സ്‌നേഹസിന്ദൂരം’ തുടങ്ങിയ നോവലുകൾ ചലച്ചിത്രങ്ങളായി. സ്‌കൂട്ടർ,സീമന്തം,ഇലത്താളം, വർഷമയൂരം , ശാന്തിവനം,അങ്ങാടിപ്പാട്ട്, പകൽവീട്, തുടങ്ങിയ ടെലിവിഷൻ പരമ്പരകളും നൂറോളം റേഡിയോ നാടകങ്ങളും രചിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[2]
  • ടാഗോർ അവാർഡ്‌
  • ഗായത്രി അവാർഡ്‌
  • എം.ടി.വി. അവാർഡ്‌
  • നാനാ അവാർഡ്‌

അവലംബം

[തിരുത്തുക]
  1. "പി ആർ നാഥൻ". 30.07.2020. Retrieved 30.07.2020. {{cite web}}: Check date values in: |access-date= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-20. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.ആർ._നാഥൻ&oldid=4084325" എന്ന താളിൽനിന്ന് ശേഖരിച്ചത്