പി.എൻ. നെടുവേലി
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2025 ജനുവരി) |
ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിയായ പി.എൻ. നെടുവേലി കേരളത്തിലെ മാതൃഭാഷാ സമരങ്ങളുടെ ഭാഗമായി പത്തു ദിവസത്തോളം ജയിലിൽ കിടന്ന ഭാഷാപ്രവർത്തകനാണ്. കായംകുളം എം.എസ്.എം കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർത്ഥിയായിരിക്കെ സോഷ്യലിസ്റ്റ് കേരളാകോൺഗ്രസിന്റെ യുവജന വിഭാഗമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ടിൻ്റെ (KSYF) സംസ്ഥാന പ്രസിഡൻ്റായിരുന്നു പി.എൻ നെടുവേലി.അന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞിരുന്നു.
1983 മാർച്ച് മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നിയമസഭാ ഗാലറിയിൽ മലയാളം ഭരണഭാഷയാക്കാൻ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു പി.എൻ.നെടുവേലിയുടെ ജയിൽവാസം. മുദ്രാവാക്യം വിളിച്ചും ലഘുലേഖകൾ പറത്തിയും നിയമസഭയിൽ പ്രതിഷേധിച്ച യുവജനനേതാക്കൾക്ക് പിന്തുണ നൽകിക്കൊണ്ട് അന്ന് എം.എൽ.എ. ആയിരുന്ന ലോനപ്പൻ നമ്പാടൻ ഇംഗ്ലീഷിലുള്ള ബില്ല് നിയമസഭയിൽ കത്തിച്ചു. കേരളത്തിലെ മാതൃഭാഷാ സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാന സന്ദർഭമാണ് 1983 ലെ ഈ പ്രതിഷേധ സമരം.[1]

ലോനപ്പൻ നമ്പാടൻ്റെ നേതൃത്വത്തിൽ ഭാഷയ്ക്ക് വേണ്ടി സമരം സംഘടിപ്പിക്കാൻ തൃശൂർ രാമനിലയത്തിൽ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ നടത്തിയ ആലോചനകളുടെ ഫലമായി അന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ടിൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്ന പി.എൻ. നെടുവേലിയും ഒപ്പമുള്ള യുവജന നേതാക്കളും ചില പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.കേരള-കേന്ദ്ര സർക്കാരുകളുടെ ബോർഡുകൾ ഇംഗ്ലീഷിൽ മാത്രം എഴുതിയിരുന്നതിൽ പ്രതിഷേധിച്ച് പ്രസ്തുത ബോർഡുകളിൽ താറടിക്കുന്ന ഒരു സാഹസിക സമരപരിപാടിയായിരുന്നു ഇതിൽ പ്രധാനം.
വ്യത്യസ്തമായ സമരരീതികളിലൂടെ സമരം തുടർന്നു. 1983 ലെ തിരുവോണ ദിവസം അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരന്റെ വസതിക്കു മുന്നിൽ ഒരു പ്രതിഷേധപ്രകടനം നടന്നു. നെടുവേലിയടക്കം പതിനൊന്നു പേരായിരുന്നു പ്രതിഷേധക്കാർ. മലയാളം മലയാളിക്ക് , സ്വന്തം മലയാളത്തിന് അംഗീകാരം വേണം എന്നീ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ തിരുവോണനാൾ ഉപവാസമിരിക്കാനായിരുന്നു നീക്കം. ഉച്ചയോടെ എത്തിയ പോലീസ് സമരക്കാരെ ജീപ്പിൽ കയറ്റി. ഉപവാസക്കാരെ ആളോ വാഹനമോ ഇല്ലാത്ത പൂന്തുറ കടൽത്തീരത്തിറക്കിവിട്ടു.1983 നവംബർ മാസത്തിൽ സാമൂഹിക മുന്നേറ്റമായി ഭാഷാ പോരാട്ടങ്ങൾ മാറണം എന്ന തിരിച്ചറിവോടെ പാറശാല മുതൽ കണ്ണൂർ വരെ ഭരണഭാഷാ സൈക്കിൾ റാലി പി എൻ നെടുവേലിയും സംഘവും നടത്തി.
നിലവിൽ, മനുഷ്യാവകാശപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുന്നു. ഐക്യകർഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റും ആർ.എസ്.പി ആലപ്പുഴജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ് .മാന്നാറിൽ പ്രവർത്തിച്ചിരുന്ന ഐ.എ.എസ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
- ↑ "ആചരിച്ചു തീരുന്ന വാരാഘോഷങ്ങളും ബാക്കിയാവുന്ന മുദ്രാവാക്യങ്ങളും". Retrieved 28/01/2025.
{{cite web}}
: Check date values in:|access-date=
(help)