Jump to content

പി.കെ. കുഞ്ഞാക്കമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രധാന സ്ത്രീ മുന്നേറ്റങ്ങളിലൊന്നായ 1946 ലെ കണ്ടകൈ പുല്ലുപറി സമര നായികയാണ് പി.കെ. കുഞ്ഞാക്കമ്മ(1881 - 1961). 1947 ൽ "വിത്തിട്ടവൻവിളകൊയ്യും" എന്ന മുദ്രാവാക്യം ഉയർത്തി ഊരട കണ്ണൻനായരുടെ കൃഷിഭൂമിയിലെ വിള കൊയ്തു. ജന്മിയുടെ അക്രമത്തിനെതിരെ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ വനിതാ ജാഥ സ്ഥലം അധികാരിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു.[1]

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യാവൂരിനടുത്ത് വേലൂരിലാണ് കുഞ്ഞാക്കമ്മയുടെ ജനനം. കർഷക സംഘം അംഗമായി സജീവമായി അക്കാലത്തെ കർഷക തൊഴിലാളി മുന്നേറ്റങ്ങളിൽ പങ്കെടുത്തു. 1942 - 43 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

കണ്ടക്കൈ പ്രദേശത്തെ ജന്മി, കുടിയാന്മാരെ അവരുടെ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു വന്നു. നാല്പതുകളിൽ കർഷകസംഘത്തിനു കീഴെ സംഘടിച്ച് പ്രതിരോധത്തിനു മുതിർന്നു. ഇതിൽ കോപാകുലനായ ജന്മി പോലീസിൽ കള്ളക്കേസു നൽകി. തന്റെ പുരയിടെ അതിക്രമിച്ചു കയറി പുരമേയുന്ന പുല്ല് അറുത്തെടുത്തു എന്നായിരുന്നു പരാതി. എം.എസ്.പിയുടെയും പോലീസിന്റെയും നേതൃത്വത്തിൽ കർഷക തൊഴിലാളികളെ ക്രൂര മർദ്ദനത്തിനു വിധേയമാക്കുക മാത്രമല്ല സമരത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ കയറി കലങ്ങളും ചട്ടികളും തകർക്കുകയും ചെയ്തു. പുരുഷന്മാർക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുവാൻ നിർവാഹമുണ്ടായിരുന്നില്ല. പൊട്ടിയ ചട്ടികളും കലങ്ങളുമെടുത്ത് കുഞ്ഞാക്കമ്മയുടെ നേതൃത്ത്വത്തിൽ സ്ത്രീകൾ ‘ജന്മിത്തം തുലയട്ടെ’തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജന്മിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. ഇതാണ് ഐതിഹാസികമായ കലംകെട്ട് സമരം. ജന്മിയുടെ പരാതിയെത്തുടർന്ന് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1947 ഫെബ്രുവരി 18 മുതൽ ഏപ്രിൽ 5 വരെ കുഞ്ഞാക്കമ്മ ജയിലിൽ ആയിരുന്നു.[2] ജയിൽ മോചിതയായ കുഞ്ഞാക്കമ്മ പിന്നീട് സഖാക്കളുടെ കുടികളിൽ താമസിച്ച് പൊതു പ്രവർത്തനത്തിൽ കൂടുതൽ സജീവയായി.

1952 ൽ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പിൽ ഏ.കെ.ജി യോടൊപ്പം കേരളം മുഴുവൻ പ്രചാരണത്തിന് കുഞ്ഞാക്കമ്മ പങ്കെടുത്തിരുന്നു. 1961 ൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. http://www.lsg.kerala.gov.in/pages/history.php?intID=5&ID=1127&ln=en
  2. T.K.Anandi. "Local history of women's participation in the freedom movement and socio-political movement in Kerala: analysis and doccumentation". Kerala Research Programme on Local Level Development. Retrieved 25 ഏപ്രിൽ 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാക്കമ്മ&oldid=2184094" എന്ന താളിൽനിന്ന് ശേഖരിച്ചത്