പി.വി. ഗുഹരാജ്
ഡോ. പി.വി. ഗുഹരാജ് | |
---|---|
![]() ഡോ. പി.വി. ഗുഹരാജ് | |
തൊഴിൽ | പോലീസ് സർജ്ജൻ |
ജീവിതപങ്കാളി | അയിഷ ഗുഹരാജ് |
കേരളത്തിലെ ആദ്യ പോലീസ് സർജ്ജന്മാരിൽ ഒരാളായിരുന്നു ഡോ. പി.വി. ഗുഹരാജ് (1925 - 2016 ജൂൺ 12). അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ പ്രഫസ്സറായിരുന്നു. 'ഫോറൻസിക് മെഡിസിൻ' എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇത് ഇന്ത്യയിൽ ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.[1]
ഔദ്യോഗിക ജീവിതം
[തിരുത്തുക]രാജൻ കേസിൽ പോലീസ് മർദ്ദനമാണ് മരണകാരണം എന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമർഷം പൂണ്ട് കേരളത്തിലെ പോലീസുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് ആക്രമിച്ചിരുന്നു. കേരള ഹൈക്കോടതിയിലും കോയമ്പത്തൂർ കോടതിയിലും രാജൻ കേസിൽ ഇദ്ദേഹം മൊഴി നൽകുകയുണ്ടായി.[2]
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.[1] തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഫോറൻസിക് വിഭാഗം ആരംഭിക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു.[3] കേരള സർക്കാരിനു വേണ്ടി 25 വർഷം ഇദ്ദേഹം പോലീസ് സർജ്ജനായി ജോലി ചെയ്തു. സർവീസിൽ നിന്ന് പിരിഞ്ഞശേഷം ഇദ്ദേഹം നൈജീരിയയിൽ ഗൊൺഡോള സ്റ്റേറ്റിൽ ജോലി ചെയ്തിരുന്നു.[2]
ഇദ്ദേഹം രചിച്ച ഗ്രന്ഥം പോലീസ് സർജ്ജന്മാരും വക്കീലന്മാരും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്..[2] ഒരു ഫോറൻസിക് സർജ്ജന്റെ ജീവിതവും അനുഭവങ്ങളും എന്ന പേരിൽ സ്മരണിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുടുംബം
[തിരുത്തുക]കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ എന്നീ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പളായും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായും ജോലി ചെയ്ത അയിഷ ഗുഹരാജാണ് പത്നി.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Forensic surgeon P.V. Guharaj dead". The Hindu. Retrieved 13 June 2016.
- ↑ 2.0 2.1 2.2 2.3 Alingal, Shafeeq (09 April 2016). "A Police Surgeon who Dared to Speak Truth". The New Indian Express. Archived from the original on 2015-12-02. Retrieved 13 June 2016.
{{cite news}}
: Check date values in:|date=
(help) - ↑ ഡോ. ഗുഹരാജ് അന്തരിച്ചു[1][പ്രവർത്തിക്കാത്ത കണ്ണി]