പി.വി. വിവേകാനന്ദ്
ദൃശ്യരൂപം
പി.വി. വിവേകാനന്ദ് | |
---|---|
ജനനം | 1952 |
മരണം | 2013 ഡിസംബർ 3 (61 വയസ്) |
അന്ത്യ വിശ്രമം | തിരുവില്വാമല പാൻപാടി ശ്മശാനം |
ദേശീയത | ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തനം |
ജീവിതപങ്കാളി(കൾ) | ചിത്ര |
കുട്ടികൾ | അനൂപ്, വിസ്മയ |
മാതാപിതാക്ക(ൾ) | രാമൻകുട്ടി, നാണി |
മദ്ധ്യപൂർവ്വദേശത്തെ പ്രമുഖ മാധ്യമപ്രവർത്തകനായിരുന്നു മലയാളിയായ പി.വി. വിവേകാനന്ദ്.[1][2][3]മൂന്നരദശാബ്ദക്കാലം ഗൾഫ് മേഖലയിലെ മാധ്യമരംഗത്തും സാമൂഹിക-സാംസ്കാരികരംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം[4]. അമ്മാനിൽ ജോർദാൻ ടൈംസിന്റെയും ഷാർജയിൽ ഗൾഫ് ടുഡേയുടെയും മുഖ്യ പത്രാധിപരായിരുന്ന അദ്ദേഹം, ഗൾഫിൽ മുഖ്യപത്രാധിപ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണു്.[5]
ജീവിതരേഖ
[തിരുത്തുക]പുതുക്കുടി വലിയവീട്ടിൽ രാമൻകുട്ടിയുടെയും നാണിയുടേയും പുത്രനായി 1952ൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ജനിച്ചു.[5] പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വളർന്നത്.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- ഇന്റർനാഷണൽ ജേർണലിസ്റ്റ് കോൺഗ്രസിന്റെ "ജേർണലിസ്റ്റ് ഓഫ് ദ് ഇയർ" (1997) അന്താരാഷ്ട്രപുരസ്കാരം[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Senior journalist PV Vivekanand passes away Archived 2013-12-04 at the Wayback Machine. ഖലീജ് ടൈംസ് ദിനപത്രം
- ↑ Renowned journalist Vivekanand passes away പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
- ↑ 3.0 3.1 Senior UAE-based journalist dies at age 61 - Emirates 24/7
- ↑ പ്രമുഖ മാധ്യമപ്രവർത്തകൻ പി.വി വിവേകാനന്ദ് അന്തരിച്ചു Archived 2013-12-03 at the Wayback Machine. - മാതൃഭൂമി ദിനപത്രം
- ↑ 5.0 5.1 പി.വി. വിവേകാനന്ദ് അന്തരിച്ചു[പ്രവർത്തിക്കാത്ത കണ്ണി] മനോരമഓൺലൈൻ – 2013 ഡിസം 3, ചൊവ്വ