Jump to content

പി. ദേവൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ദേവൂട്ടി
ജനനം
'

1934
ദേശീയതIndian
ജീവിതപങ്കാളി(കൾ)കൃഷ്ണൻ
മാതാപിതാക്ക(ൾ)പി. കുമാരൻ

ആറും ഏഴും കേരള നിയമസഭകളിൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ദേവൂട്ടി(1934 - 17 ഒക്ടോബർ 1997). സി.പി.എം. പ്രതിനിധിയായാണ് രണ്ടു തെരഞ്ഞെടുപ്പുകളിലും മത്സരിച്ചത്.[1]

ജീവിതരേഖ

[തിരുത്തുക]

പി. കുമാരനായിരുന്നു അച്ഛൻ. കെ എസ് ആർ ടി സി സംസ്ഥാന ഉപദേശക അംഗം, മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ അഴിക്കോട്ട് 1980ലെ തെരഞ്ഞെടുപ്പിൽ പി.ദേവൂട്ടി കോൺഗ്രസ്സിലെ ടി.വി.നാരായണനെ 14,483 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർന്ന് രണ്ടുവർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലും പി.ദേവൂട്ടിതന്നെ മത്സരിച്ചു. 10,456 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവർ കോൺഗ്രസ്സിലെ പി.നാരായണനെ തോൽപ്പിച്ചു. [2]

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m140.htm
  2. http://www.mathrubhumi.com/extras/special/story.php?id=163226[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി._ദേവൂട്ടി&oldid=3636637" എന്ന താളിൽനിന്ന് ശേഖരിച്ചത്