പി. പവിത്രൻ
കോഴിക്കോട് ജില്ലയിൽ, 1964-ൽ വടകരക്കടുത്ത്[പ്രവർത്തിക്കാത്ത കണ്ണി] മേമുണ്ടയിൽ, ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെയും പി പി ദേവിയമ്മയുടെയും മകനായി ജനനം. കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ[1]. സാഹിത്യനിരൂപകൻ, സാംസ്കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990-കൾ മുതൽ പ്രവർത്തിച്ചുവരുന്നു.[2][3] ഭാര്യ- ഡോ. പി ഗീത . മക്കൾ- അപർണ പ്രശാന്തി, അതുൽ പി.
വിദ്യാഭ്യാസം
[തിരുത്തുക]മേമുണ്ട ഈസ്റ്റ് എൽ.പി സ്കൂൾ, മേമുണ്ട ഹൈസ്കൂൾ, മടപ്പള്ളി ഗവ.കോളേജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 'ആത്മാന്വേഷണം ആനന്ദിന്റെ നോവലുകളിൽ' എന്ന വിഷയത്തിൽ 1988-89 ൽ എം.ഫിൽ ഗവേഷണം. 'കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ പരിണാമം - മനഃശാസ്ത്രപരവും, തത്വശാസ്ത്രപരവുമായ അന്വേഷണം' എന്ന വിഷയത്തിൽ 1990-94 പി.എച്ച്.ഡി തലഗവേഷണം. 'മഹാത്മാ ഗാന്ധി, കാൾ മാർക്സ്, ബി. ആർ അംബേദ്കർ എന്നിവരുടെ ആശയങ്ങളുടെ സ്വാധീനം ആധുനികതാവാദ നോവലുകളിൽ എന്ന വിഷയത്തിൽ യു.ജി.സി ഗവേഷണ അവാർഡിൽ 2006-09- ൽ പോസ്റ്റ് ഡോക്ടറൽ[പ്രവർത്തിക്കാത്ത കണ്ണി] ഗവേഷണം'[4]
പ്രധാന കൃതികൾ
[തിരുത്തുക]- ആധുനികതയുടെ കുറ്റസമ്മതം (2000)
- ആശാൻ കവിത-ആധുനികാനന്തര പാഠങ്ങൾ (2002)
- എം.എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013)
- മാതൃഭാഷക്ക് വേണ്ടിയുള്ള സമരം (2014)
- പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ (2018)
- കോളനിയാനന്തരവാദം- സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019)
- മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)
- ഭൂപടം തല തിരിക്കുമ്പോൾ - നോവൽ പഠനങ്ങൾ, ഡി.സി.ബുക്സ് (2022)
- ദേശഭാവനയുടെ ഭാഷാ രാഷ്ട്രീയം : മതമല്ല, ഭാഷയാണടിസ്ഥാനം (2023)
- അഭിമുഖാന്വേഷണങ്ങൾ - ഐ ബുക്സ് കോഴിക്കോട് (2024)
പുരസ്കാരങ്ങൾ
[തിരുത്തുക]- Wtp live സാഹിത്യവിമർശന പുരസ്കാരം (മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം - 2021)[5][6]
- ഡോക്ടർ സി പി ശിവദാസൻ പുരസ്കാരം (പ്രണയരാഷ്ട്രീയം- ആശാൻ കവിതാപഠനങ്ങൾ - 2018)
- പ്ലാവില സാഹിത്യ പുരസ്കാരം (2017)
- കേരള സാഹിത്യ അക്കാദമി ഐ.സി ചാക്കോ അവാർഡ് (മാതൃഭാഷക്ക് വേണ്ടിയുള്ള സമരം - 2017)[7]
- പയ്യപ്പിള്ളി ബാലൻ പുരസ്കാരം (2015)[8]
- ഡോക്ടർ സിപി മേനോൻ സ്മാരക പുരസ്കാരം (2015)
- കേരള സാഹിത്യ അക്കാദമി അവാർഡ്2023(ഭൂപടം തലതിരിക്കുമ്പോൾ )
അവലംബങ്ങൾ
[തിരുത്തുക]- ↑ "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മതമല്ല ഭാഷയാണ് ആധുനിക സമൂഹരൂപീകരണത്തിന്റെ അടിസ്ഥാനം - ഡോ. പി പവിത്രൻ".
- ↑ "കുമാരനാശാൻ പ്രണയത്തിന് ലോകോത്തര മാനം നൽകി' ; ഡോ. പി. പവിത്രൻ".
- ↑ "ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃതം" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "WTPLive സാഹിത്യ പുരസ്കാരം ജേതാക്കളെ പ്രഖ്യാപിച്ചു". Retrieved Apr 20, 2021.
- ↑ "സാഹിത്യം, സംസ്കാരം, സൗന്ദര്യം". wtplive.
- ↑ "കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റുകൾ" (PDF). 06-06-18. Retrieved 12/05/2021.
{{cite journal}}
: Check date values in:|accessdate=
and|date=
(help); Cite journal requires|journal=
(help) - ↑ "പയ്യപ്പിള്ളി ബാലൻ എൻഡോവ്മെന്റ് വിതരണം 5ന്". ദേശാഭിമാനി. Retrieved Wednesday Jun 3, 2015.
{{cite web}}
: Check date values in:|access-date=
(help)