പി. മുഹമ്മദ് മൈതീൻ
ദൃശ്യരൂപം
പി. മുഹമ്മദ് മൈതീൻ | |
---|---|
ജനനം | 1899 വക്കം, തിരുവനന്തപുരം, കേരളം |
മരണം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുസ്‌ലിം പണ്ഡിതൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | മൈമൂബീവി ആസിയബീവി |
കേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും ഭാഷാ പണ്ഡിതനും ഗ്രന്ഥകർത്താവുമായിരുന്നു പി. മുഹമ്മദ് മൈതീൻ (ജീവിതകാലം: 1899 - 1967 മെയ് 10). പ്രമുഖ സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രം ഉടമയുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി ഇദ്ദേഹത്തിന്റെ മാതൃസഹോദനായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റവും നടത്തിട്ടുണ്ട്.[1]
ജനനവും ബാല്യവും
[തിരുത്തുക]ഗ്രന്ഥങ്ങൾ
[തിരുത്തുക]- അറബിവ്യാകരണപാഠങ്ങൾ
- ഹൃദയത്തിന്റെ അത്ഭുതങ്ങൾ (ഇഹ്യാ ഉലൂമിദ്ദീൻ എന്ന കൃതിയിലെ അജാഇബുൽ ഖുലൂബ് എന്ന ഭാഗത്തിന്റെ വിവർത്തനം)
- 1928 - ഒരു താരതമ്യവിവേചനം (അഥവാ ക്രിസ്തു ഇസ്ലാം മതങ്ങളിലെ ഖഡ്ഗപ്രയോഗം) (വിവർത്തനം)
- 1935 - മുസ്‌ലിങ്ങളുടെ അധഃപതനവും മറ്റുള്ളവരുടെ ഉയിർപ്പും ( വിഖ്യാത കൃതിയുടെ മലയാള പരിഭാഷ)
- 1939 - ഇസ്‌ലാം മത തത്ത്വപ്രദീപം (35 അധ്യായങ്ങളിലായി ഹദീസ് വിവർത്തന സമാഹാരം)
- 1948 - മൂന്നുകാര്യങ്ങൾ
- 1954 - പരിശുദ്ധ ഖുർആനിലെ ദുആകൾ
- 1954 - സമ്പൂർണ്ണ ഖുർആൻ പരിഭാഷ