പി. രാമൻ
ദൃശ്യരൂപം
മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ് പി. രാമൻ.1999-ൽ തൃശ്ശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ'എന്ന പുസ്തകത്തിലും,1999-ൽ തന്നെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്[1].
ജീവിതരേഖ
[തിരുത്തുക]1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളോജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ ഹയർസെക്കൻ്ററി മലയാളം അധ്യാപകൻ. കവിയും നോവലിസ്റ്റുമായ സന്ധ്യ എൻ. പി. യാണ് ജീവിതപങ്കാളി. മക്കൾ ഹൃദയ്, പാർവ്വതി.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
[തിരുത്തുക]- കനം(2000, കറന്റ് ബുക്സ്,തൃശ്ശൂർ)
- തുരുമ്പ്(2006, ഡി.സി.ബുക്സ്,കോട്ടയം)
*ഭാഷയും കുഞ്ഞും (2013, കറന്റ് ബുക്സ്, തൃശൂർ)
- രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് (2017, മാതൃഭൂമി ബുക്സ്)
- പിന്നിലേക്കു വീശുന്ന കാറ്റ് (2020, ഡി.സി. ബുക്സ്)
- ഇരട്ടവാലൻ (2021, ഡി.സി. ബുക്സ്)
- മായപ്പൊന്ന് (പരിഭാഷ-ജയമോഹൻ ടെ തമിഴ്കഥകൾ) ( 2021, മാതൃഭൂമി)
- കവിനിഴൽമാല (കവിതാ വിമർശം) ( 2022, ഡി.സി. ബുക്സ്)
- കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും? (കവിതാ പരിഭാഷ)(2022, സമൂഹ് കൊച്ചി)
പുരസ്കാരങ്ങൾ
[തിരുത്തുക]- കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം[2][3]
- രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കൃതിക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[4]
- മഹാകവി പി. സാഹിത്യ പുരസ്കാരം, 2022
- പി. സ്‌മാരക കവിതാ പുരസ്കാരം,2019
- അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം, 2019
- കെ. വി. തമ്പി പുരസ്കാരം, 2022
- ദേശാഭിമാനി കവിതാ പുരസ്കാരം, 2017
അവലംബം
[തിരുത്തുക]- പി.രാമന്റെ കവിതകൾ Archived 2007-09-27 at the Wayback Machine.
- ↑ http://www.universityofcalicut.info/syl/Malayalam_Sylla_16.pdf Archived 2013-02-27 at the Wayback Machine. പേജ് 59
- ↑ http://www.keralasahityaakademi.org/ml_aw20.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-15. Retrieved 2012-03-12.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.