Jump to content

പി. ഷൺമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ഷൺമുഖം
പോണ്ടിച്ചേരി മുഖ്യമന്ത്രി
ഓഫീസിൽ
2000 മാർച്ച് 22 – 2001 ഒക്റ്റോബർ 27
ഗവർണ്ണർരജനി റായ്
മുൻഗാമിആർ.വി. ജാനകീരാമൻ
പിൻഗാമിഎൻ. നാഗസ്വാമി
പോണ്ടിച്ചേരി ലോക്സഭാംഗം
ഓഫീസിൽ
1980–1991
പ്രധാനമന്ത്രിഇന്ദിര ഗാന്ധി,
രാജീവ് ഗാന്ധി
മുൻഗാമിഅരവിന്ദ ബാല പജനോർ
പിൻഗാമിഎം.ഒ.എച്ച്. ഫറൂഖ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-03-25)മാർച്ച് 25, 1927
മരണംഫെബ്രുവരി 2, 2013(2013-02-02) (പ്രായം 85)
കാരൈക്കൽ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
തൊഴിൽപൊതുപ്രവർത്തകൻ

കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്നു പി. ഷൺമുഖം(1927 മാർച്ച് 25 - 2 ഫെബ്രുവരി 2013). 1954 മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1980 മുതൽ മൂന്നുതവണ പുതുച്ചേരിയിൽനിന്നുള്ള പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ കാലയളവുകളിലായി രണ്ടുതവണ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1978 മുതൽ കാൽനൂറ്റാണ്ടോളം പുതുച്ചേരി കോൺഗ്രസ് പ്രസിഡന്റുസ്ഥാനം വഹിച്ച യാനത്തു നിന്ന് ജനവിധി നേടി 2000-2001 വർഷം മുഖ്യമന്ത്രിയായി. പിന്നീട് 2001-ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. എങ്കിലും ആറുമാസത്തിനകം ജനവിധിനേടാൻ കഴിയാഞ്ഞതിനാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ. രംഗസ്വാമിക്കായി അവസരം ഒഴിഞ്ഞു. 1969-1973 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചുമതല വഹിച്ചു. 2001 വരെ എ.ഐ.സി.സി. പ്രവർത്തക സമിതിയിലെ സ്ഥിരംക്ഷണിതാവായിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി._ഷൺമുഖം&oldid=3728609" എന്ന താളിൽനിന്ന് ശേഖരിച്ചത്