സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ
നക്സലിസം/മാവോയിസം
|
അടിസ്ഥാന തത്ത്വങ്ങൾ |
മാർക്സിസം-ലെനിനിസം |
ആന്റി റിവിഷനിസം |
മൂന്നാം ലോക സിദ്ധാന്തം |
സോഷ്യൽ ഇമ്പീരിയലിസം |
മാസ്സ് ലൈൻ |
പീപ്പിൾസ് വാർ |
സാംസ്കാരിക വിപ്ലവം |
നവ ജനാധിപത്യം |
സോഷ്യലിസം |
പ്രമുഖ ഇന്ത്യൻ നക്സലൈറ്റ്/മാവോയിസ്റ്റ് സംഘടനകൾ |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) |
മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) |
പീപ്പിൾസ് വാർ ഗ്രൂപ്പ് |
പ്രമുഖരായ ലോക മാവോയിസ്റ്റ് നേതാക്കൾ |
മാവോ സെഡോങ്ങ് |
പ്രചണ്ഡ |
ചാരു മജൂംദാർ |
കനു സന്യാൽ |
കൊണ്ടപ്പള്ളി സീതാരാമയ്യ |
പ്രമുഖരായ മലയാളി മവോയിസ്റ്റ്/നക്സലൈറ്റ് നേതാക്കൾ |
കുന്നിക്കൽ നാരായണൻ |
ഫിലിപ്പ് എം പ്രസാദ് |
കെ. വേണു |
അജിത |
ഗ്രോ വാസു |
നക്സൽ വർഗ്ഗീസ് |
ചോമൻ മൂപ്പൻ |
എം.പി. കാളൻ |
മന്ദാകിനി നാരായണൻ |
വിമർശനങ്ങൾ |
ആന്ധ്രാ പ്രദേശിലെ ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ളൊരു നക്സലൈറ്റ് നേതാവായ കൊണ്ടപ്പള്ളി സീതാരാമയ്യായുടെ നേതൃത്വത്തിൽ 1980, ഏപ്രിൽ 22-നാണ് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ രൂപീകൃതമായത്. പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നും അറിയപ്പെട്ടിരുന്നു. പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ആന്ധ്രാ പ്രദേശിലെ കരിംനഗർ ജില്ല, വടക്ക് തെലുങ്കാനാ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തുടങ്ങിയത്. പിന്നീടത് സംസ്ഥാനത്തിന്റെ ഇതര മേഖലകളിലേക്കും സംസ്ഥാനത്തിനു് പുറത്തേക്കും പടർന്ന് പിടിച്ചു.[1]
1998-ൽ ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചിരുന്ന സി.പി.ഐ. (എം.എൽ. പാർട്ടി യൂനിറ്റി ) എന്ന സംഘടന പീപ്പിൾസ് വാറിൽ ലയിക്കുകയുണ്ടായി.
ഇന്ന്, എം.സി.സി.ഐ.-യുമായി ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.
പ്രവർത്തനങ്ങൾ
[തിരുത്തുക]ആന്ധ്രാപ്രദേശിലെ പ്രമുഖ നക്സലൈറ്റ് നേതാവും സി.പി.ഐ. (എം.എൽ.) (1977-പിരിച്ച് വിട്ടു) കേന്ദ്രകമ്മിറ്റിയിലെ അംഗവുമായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യ ആയിരുന്നു ഈ പ്രസ്ഥാനത്തിനു രൂപം നല്കിയത്. വിദ്യാർത്ഥികൾക്കിടയിലും ആദിവാസി-കർഷകവിഭാഗങ്ങൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിരുന്നു. ജന്മിമാരിൽ നിന്ന് പിടിച്ചെടുത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി കർഷകർക്കിടയിൽ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ പ്രസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
2004-ൽ ആന്ധ്രപ്രദേശ് സർക്കാരുമായി നടത്തിയ സമാധാനചർച്ചകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോലീസുമായും അർദ്ധസൈനികവിഭാഗങ്ങളുമായും വർഷങ്ങളോളം തുടർന്നു വന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന് പീപ്പിൾസ് വാർ പ്രവർത്തകർ മരണമടഞ്ഞിട്ടുണ്ട്. 1999 ഡിസംബർ 22-ന് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മഹേഷ്, മുരളി, ശ്യാം എന്നിവരെ ആന്ധ്രപ്രദേശ് പോലീസ് തട്ടി കൊണ്ടു പോയി വെടി വെച്ചു കൊല്ലുകയുണ്ടായി[അവലംബം ആവശ്യമാണ്]. 2001-ൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ അഖിലേന്ത്യാജനറൽ സെക്രട്ടറിയായി ഗണപതി തിരഞ്ചെടുക്കപ്പെട്ടു.
2000 ഡിസംബർ 22-ന് രൂപം കൊണ്ട പീപ്പിൾസ് വാറിന്റ സൈനികവിഭാഗമഅയ പീപ്പിൾസ് ഗറില്ല ആർമി പോലീസിനും ജന്മിമാർക്കും അർദ്ധസൈനികവിഭാഗങ്ങൾക്കും എതിരായി നിരവധി ആക്രമണങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പീപ്പിൾസ് മാര്ച്ച് Archived 2009-08-28 at the Wayback Machine. വോയ്സ് ഓഫ് ഇന്ത്യൻ റവലൂഷൻ (മാവോയിസ്റ്റ് അനുകൂല മാസിക)
- മാവോയിസ്റ്റ് റസിസ്റ്റ്ന്സ് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- നക്സല് റവലൂഷന് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- ഭൂംകല് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- സി.പി.ഐ. മാവോയിസ്റ്റ് ചരിത്രം ( വീഡീയോ ) Archived 2011-06-04 at the Wayback Machine.