പുഞ്ചാവി സമരം
ദൃശ്യരൂപം
വടക്കേമലബാറിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കുടിയൊഴുപ്പിക്കലിനെതിരെ നടന്ന കർഷക സമരങ്ങളിലൊന്നാണു പുഞ്ചാവി സമരം[1]..
ഇന്നത്തെ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു തീരപ്രദേശമാണു പുഞ്ചാവി. 1940-കളിൽ ഈ പ്രദേശത്തെ കൃഷിയിടങ്ങളധികവും കൈയടക്കിവെച്ചിരുന്നതു മുസ്ലിം പ്രമാണിയായിരുന്ന ഒരു ജന്മിയായിരുന്നു. ഒരു കർഷകത്തൊഴിലാളിയായിരുന്ന പറോട്ടിയെ ജന്മി ഒഴിപ്പിക്കാൻ ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും ഈ പ്രശ്നത്തിലിടപെട്ടുകൊണ്ടു കൃഷിക്കാരെ സംഘടിപ്പിച്ചു് സമരം നടത്തി. ഈ സമരത്തിന്റെ ഫലമായി ജന്മി കുടിയൊഴിപ്പിക്കൽ ശ്രമത്തിൽ നിന്നും പിൻവാങ്ങി[1]