Jump to content

പുന്നാഗവരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമൻതോടിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് പുന്നാഗവരാളി.ഗാനാലാപനത്തിനുവളരെ കുറച്ചുമാത്രം സാദ്ധ്യതകളുള്ള ഒരു രാഗമാണിത്.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം നി2 സ രി1 ഗ2 മ1 പ ധ1 നി2
  • അവരോഹണം നി2 ധ1 പ മ1 ഗ2 രി1 സ നി2

(സാധാരണഗാന്ധാരം,ശുദ്ധമദ്ധ്യമം,ശുദ്ധധൈവതം,കൈശികിനിഷാദം) ഈ രാഗത്തിനു പൂർണ്ണത വരുന്നത് വിളംബകാലത്തിൽ ആലപിക്കുമ്പോഴാണ്.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
പാഹി കല്യാണസുന്ദര ത്യാഗരാജസ്വാമികൾ
ശക്തിയേ വണങ്ങിടുവോം ശുദ്ധാനന്ദഭാരതി
ഉൻ പാദമേ പാപനാശനം ശിവൻ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
സുന്ദരനോ കനകസിംഹാസനം
മണിക്കുയിലേ മണിക്കുയിലേ വാൽക്കണ്ണാടി
തെക്കുംകൂറടിയാത്തി അശ്വമേധം
പുഴയോരത്തിൽ അഥർവ്വം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുന്നാഗവരാളി&oldid=3988788" എന്ന താളിൽനിന്ന് ശേഖരിച്ചത്