പുലാപ്ര ബാലകൃഷ്ണൻ
ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമാണ് പുലാപ്ര ബാലകൃഷ്ണൻ. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ[1], കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അധ്യാപകൻ എന്നീ നിലകൾ പ്രവർത്തിച്ചിരുന്നു.
ജീവിതരേഖ
[തിരുത്തുക]1955-ൽ മലപ്പുറം ജില്ലയിലെ ക്ലാരിയിലാണ് പുലാപ്ര ബാലകൃഷ്ണൻ ജനിക്കുന്നത്. മോസ്കോ, മദ്രാസ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തീകരിച്ച അദ്ദേഹം ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവ്വകലാശാലകളിൽ സാമ്പത്തിക വിദഗ്ദനായി പരിശീലനം നേടി.
വിവിധ ജേണലുകളിൽ ലേഖനങ്ങൾ എഴുതി വരുന്ന പുലാപ്ര ബാലകൃഷ്ണൻ, പ്രൈസിങ് ആൻഡ് ഇൻഫ്ലേഷൻ ഇൻ ഇന്ത്യ (1991)[2], എക്കണോമിക് ഗ്രോത്ത് ഇൻ ഇന്ത്യ: ഹിസ്റ്ററി ആൻഡ് പ്രോസ്പെക്റ്റ് (2010)[3], പൊളിറ്റിക്സ് ട്രമ്പ്സ് എക്കണോമിക്സ്[4] (ബിമൻ ജലാനോടൊത്ത്) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഓക്സ്ഫോഡ് വോർസെസ്റ്റർ കോളേജ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ ഉദ്യോഗങ്ങൾ വഹിച്ച പുലാപ്ര ബാലകൃഷ്ണൻ, ഉക്രൈന്റെ ലോകബാങ്കിലെ കൺട്രി ഇക്കണോമിസ്റ്റ് ആയി പ്രവർത്തിച്ചിരുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റദ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയിലെല്ലാം ഉപദേശകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്[5]. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് മാധ്യമങ്ങളിൽ സംവദിച്ചു വരുന്ന പുലാപ്ര ബാലകൃഷ്ണന് വികസന പഠനങ്ങളിലെ പങ്കാളിത്തത്തിന് 2014-ൽ മാൽക്കം ആദിശേഷയ്യ പുരസ്കാരം ലഭിച്ചിരുന്നു[6].
നിലവിൽ ഹരിയാനയിലെ അശോക സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനാണ് പുലാപ്ര ബാലകൃഷ്ണൻ[7] [8].
അവലംബം
[തിരുത്തുക]- ↑ https://in.news.yahoo.com/pulapre-balakrishnan-cds-director.html
- ↑ http://www.rbi.org.in/scripts/PublicationsView.aspx?id=14330
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2021-09-30.
- ↑ http://www.thehindu.com/todays-paper/tp-features/tp-bookreview/the-elusive-equilibrium/article6330148.ece
- ↑ http://pulaprebalakrishnan.in/
- ↑ http://www.thehindubusinessline.com/economy/malcolm-adiseshiah-award-for-pulapre-balakrishnan/article5947991.ece
- ↑ http://www.epw.in/authors/pulapre-balakrishnan
- ↑ [1]