Jump to content

പുഴക്കൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഴകളിലും മറ്റും വരമ്പുകെട്ടി ചെളി തടുത്തു നിർത്തി അതിൽ കൃഷി ചെയ്യുന്ന പരമ്പരാഗതമായ രീതിയാണ്‌ പുഴകൃഷി. [1] വേനൽക്കാലത്ത് പുഴകൾ വറ്റി വരളുന്ന വേളകളിലാണ്‌ ഈ കൃഷി ചെയ്യുന്നത്. പച്ചക്കറി, നെല്ല്, കിഴങ്ങുകൾ തുടങ്ങിയ വിളകളാണ്‌ സാധാരണയഅയി ചെയ്തിരുന്നത്. [2] കേരളത്തിൽ മുഖ്യമായും പുഴകൃഷി നടന്നിരുന്നതും ഇന്നും നടക്കുന്നതും ഭാരതപ്പുഴയിലാണ്‌ കൃഷിക്കനുയോജ്യമായ വിധം വേനൽക്കാലത്ത് നദി വർണ്ട് ഉൾ വലിയുന്നതും മഴക്കാലത്ത് എക്കലടിയുന്നതും ചെയ്യുന്ന നദി ഭാരതപ്പുഴയാണ്‌. ആഫ്രിക്കൻ രാജ്ങ്ങളായ നൈജർ,[3] സെനഗൽ,[4] ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലും മിസിസിപ്പി നദിയിലും പുഴകൃഷി നടത്തുന്നുണ്ട്. അണക്കെട്ടുകളുടെ നിർമ്മാണം പുഴകൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. [5]

ചരിത്രം

[തിരുത്തുക]

മഹത്തായ സംസ്കാരങ്ങളെല്ലാം നദീ തീരങ്ങളിലാണ്‌ വളർന്നത്. ഈ നദികളിൽ മിക്കതും വെള്ളപ്പൊക്കം സൃഷ്ടിക്കുകയും വളക്കൂറുള്ള എക്കൽ തീരങ്ങളിലടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഫലഫൂയിഷ്ടമായ മണ്ണാണ്‌ സമൃദ്ധി നേടിക്കൊടുത്തിരുന്നത്. പുരാതനകാലം മുതല്ല്കേ തന്നെ നദീതീരങ്ങളോടനുബന്ധിച്ചുള്ള പാടങ്ങളിൽ മാത്രമൊതുങ്ങാഅതെ നദിയിലേക്കും കൃഷിഭൂമി വ്യാപിച്ചിരുന്നു. നൈൽ നദി വേനൽക്കാലത്തൊഴികെ മറ്റു കാലങ്ങളിൽ ശുഷ്കമായെഒഴുകുന്നതുമൂലം നദിയുടെ വൃഷ്ടിപ്രദേശത്തേക്കും കൃഷി വ്യാപിച്ചിരുന്നു.

കേരളത്തിലെ കൃഷിരീതി

[തിരുത്തുക]

പുഴ വേനലിൽ വറ്റുന്ന സമയത്താണ്‌ കൃഷിവേള. ചെളിയുള്ള പ്രദേശം പ്രത്യേകം വർമ്പുകൾ കെട്ടി തിരിച്ച് അതിൽ കൃഷി ചെയ്യുന്നു. ചെളി ഇല്ലാതെ മണൽ മൂടിക്കിടക്കുന്ന ഭാരതപ്പുഴ പോലുള്ള നദികളിൽ മണൽ കുഴിച്ച് ചെളി നിരപ്പില നിന്നും മണലും ചെളിയും കൂട്ടിക്കുഴച്ച് കൂമ്പിയുണ്ടാക്കി അതിനു മുകളിൽ പച്ചക്കറി വിത്തുകൾ പാകുന്നു. മത്തൻ, കുമ്പളം, വെള്ളരി, ചുരയ്ക്ക, പടവലം, പാവൽ തുടങ്ങിയ വിളകൾ ആണു നടുന്നത്. മണല്ല്ക്കുഴിക്കും കൂമ്പിക്കുമിടയിൽ ചെറിയ വിടവുകൾ ഉണ്ടാകാറുണ്ട്. വളപ്രയോഗം ഒന്നും തന്നെയുണ്ടാകാറില്ല. എക്കൽ മണ്ണ് തന്നെ വളരെയധികം ഫലഭൂയിഷ്ടമഅയിരിക്കും എന്നതാണ്‌ കാരണം. [6]


ചേറുള്ള ഭാഗങ്ങളിൽ ഏരികൂട്ടിയാണ്‌ മധുരക്കിഴങ്ങും മറ്റും നടുന്നത്. നീളത്തിൽ ഏരികൂട്ടി അതിലാണ് വെണ്ടയും മറ്റും നടുന്നത്. മകരമാസത്തിൽ പുഞ്ചകൃഷി യായാണ്‌ നെല്ല് കൃഷിചെയ്യുക. തെക്കൻ ചീര, നവര തുടങ്ങിയ മൂപ്പ് കുറഞ്ഞ വിത്തിനങ്ങൾ നടുന്നു. മണ്ണ് കൈക്കോട്ടുകൊണ്ട് പതിയെ ഇളക്കിക്കൊടുക്കുന്നതുമാത്രമാണ്‌ നിലമൊരുക്കൽ. ഞാർ പറിച്ചു നടുകയോ മുളപ്പിക്കുകയോ ചെയ്യാം.വെള്ളമുള്ള ഭാഗത്ത് വരമ്പിട്ടിരിക്കണം. ഉപ്പുകയറുന്ന സ്ഥലങ്ങളിൽ ഓലയും മണലും ഉപയോഗിച്ച് ചിറ കെട്ടിയിരുന്നു. [6]

കേരളത്തിലെ കൃഷിഭൂമികൾ

[തിരുത്തുക]

കൃഷിരീതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.cababstractsplus.org/google/abstract.asp?AcNo=19896706618
  2. Cynthia C. Cook. "Involuntary Resettlement in Africa". World Bank, Makerere Institute of Social Research, Makerere Institute of Social. "Drawdown cultivation refers to farming along the littoral zone of the lake which is seasonally inundated... {{cite web}}: Cite has empty unknown parameters: |month= and |coauthors= (help)
  3. http://www.fao.org/docrep/field/009/f3027e/F3027E05.htm
  4. http://www.new-agri.co.uk/08/05/countryp.php
  5. http://www.new-agri.co.uk/08/05/countryp.php
  6. 6.0 6.1 സുജിത്കുമാർ, സി.കെ. (1999) [2008]. കൃഷിമലയാളം (പ്രഥമ പതിപ്പ് ed.). കണ്ണൂർ: അക്ഷര സംസ്കൃതി. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)
"https://ml.wikipedia.org/w/index.php?title=പുഴക്കൃഷി&oldid=3718908" എന്ന താളിൽനിന്ന് ശേഖരിച്ചത്