Jump to content

പുഷ്കരമൂലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഷ്കരമൂലം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
I. racemosa
Binomial name
Inula racemosa

സിൻ‌ജിയാങ്, അഫ്ഗാനിസ്ഥാൻ, കാശ്മീർ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലെ മിതശീതോഷ്ണ, ആൽപൈൻ പടിഞ്ഞാറൻ ഹിമാലയത്തിലെ സ്വദേശിയായ ഡെയ്‌സി കുടുംബത്തിലെ ഒരു ഏഷ്യൻ സസ്യമാണ് ഇനുല റേസ്മോസ.[1][2] പുഷ്ക്കരാ, പത്മപത്രം, പുഷ്കരമൂലാ, കാശ്മീരം, കുഷ്ഠഭേദ എന്നീ പേരുകളിലും ഈ സസ്യം അറിയുന്നു.

വിവിധയിനങ്ങൾ

[തിരുത്തുക]

Ravoulfia cana എന്ന ഇനത്തെ ചിലപ്പോൾ പുഷ്ക്കരമൂലമായി എടുത്തുവരുന്നു.

രൂപവിവരണം

[തിരുത്തുക]

ഒന്നര മീറ്റർ വരെ ഉയരം വരുന്ന കുറ്റിച്ചെടിയാണ്. ഒരു മുട്ടിൽ രണ്ട് ഇലകൾ. ഒരു മുട്ടിലെ ഇലകളുടെ വിപരീത ദിശയിലാണ് അടുത്ത മുട്ടിലെ ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾ ഞെട്ടില്ലാതെ തണ്ടിൽ ബന്ധിച്ചിരിക്കുന്നു. വെളുത്ത പൂക്കളാണ്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം  : ത്ക്തം, കടു

ഗുണം  : ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം : ഉഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

[തിരുത്തുക]

വേര്

ഔഷധ ഗുണം

[തിരുത്തുക]

ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നു. കൃമിനാശിനിയാണ്. കഫത്തേയും വാതത്തേയും ശമിപ്പിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
  1. Flora of China, Inula racemosa J. D. Hooker, 1881. 总状土木香 zong zhuang tu mu xiang
  2. Hooker, Joseph Dalton. 1881.Flora of British India 3(8): 292
"https://ml.wikipedia.org/w/index.php?title=പുഷ്കരമൂലം&oldid=3509747" എന്ന താളിൽനിന്ന് ശേഖരിച്ചത്