പുഷ്കർ മേള
പുഷ്കർ മേള | |
---|---|
തരം | Livestock fair, cultural festival |
Date(s) | start of Kartik (month) to Kartik Purnima; Peak: last 5 days |
ആരംഭിച്ചത് | Tuesday, 5 November 2019 |
അവസാനം നടന്നത് | Tuesday, 12 November 2019 |
ആവർത്തനം | Annually |
സ്ഥലം (കൾ) | Pushkar, Rajasthan |
Coordinates | 26°29′16″N 74°33′21″E / 26.487652°N 74.555922°E |
രാജ്യം | India |
Participants | Farmers, Hindu pilgrims Tourists (domestic, foreign) |
Attendance | > 200,000 |
Activity | Fête, livestock show (camels, horses, cows), dance, rural sports, ferris wheels, competitions |
ഇന്ത്യയിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയാണ് രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന പുഷ്കർ മേള.[1] ഒരു ഗോത്ര ആഘോഷമായ പുഷ്കർ മേള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയായാണ് കണക്കാക്കപ്പെടുന്നത്. രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന ഈ മേള, ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് ആഘോഷിക്കുന്നത്. രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ ഒഴുകിയെത്തുന്ന ആഘോഷം കൂടിയാണ് ഇത്. [2] [3]
ഒട്ടക പന്തയത്തോടെയാണ് പുഷ്കർ മേളയെന്ന മഹാ ഉത്സവത്തിന് തുടക്കമാകുന്നത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്. [4][5][6] നാടൻകലാകാരൻമാരുടെ കലാപ്രകടനങ്ങൾ മുതൽ വിവിധ നിറങ്ങൾ ചാർത്തി അലങ്കരിക്കപ്പെട്ട ഒട്ടകങ്ങൾ പുഷ്കർ മേളയുടെ പ്രധാന ആകർഷണമാണ്. കർഷകരും കച്ചവടക്കാരും തുടങ്ങി രാജസ്ഥാന്റെ നാനാഭാഗത്ത് നിന്നുള്ള ആളുകൾ ഇവിടെ ഈ ദിവസങ്ങളിൽ സമ്മേളിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും കന്നുകാലികച്ചവടം നടത്തുകയും ചെയ്യുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും. [7] രാജസ്ഥാന്റെ മരുപ്രദേശ ഗ്രാമങ്ങളിൽ ഒട്ടകങ്ങളെ വളർത്തുന്നവർ അവയെ വിൽക്കാൻ എത്തുന്നതു പുഷ്കറിലെ മേളയിലാണ്. ആൺ, പെൺ ഒട്ടകങ്ങൾ മുതൽ നൃത്തമാടാൻവരെ പരിശീലിച്ചിട്ടുള്ള ഒട്ടകങ്ങൾ വരെ മേളയിൽ വിൽപനയ്ക്കെത്തും. സാധാരണ ഒട്ടകങ്ങൾ 25000 മുതൽ 30000 വരെ രൂപയ്ക്കു വിറ്റുപോകുമ്പോൾ നൃത്തമാടുന്നവയ്ക്ക് ഒരു ലക്ഷത്തിനു മുകളിലാണു വില.
എത്തിച്ചേരാൻ
[തിരുത്തുക]അജ്മീർ ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്ററും. റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്ററും അകലെയാണ് പുഷ്കർ.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Pushkar Fair The Wall Street Journal (14 November 2013)
- ↑ "Pushkar Fair, Rajasthan". Archived from the original on 2020-12-07. Retrieved 2019-09-03.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ David L. Gladstone (2013). From Pilgrimage to Package Tour: Travel and Tourism in the Third World. Routledge. pp. 179–186. ISBN 978-1-136-07874-3.
- ↑ RAJASTHAN: IT'S FAIR TIME IN PUSHKAR, Outlook Traveller (26 October 2016)
- ↑ Lasseter, Tom (25 November 2015). "Pushkar Camel Fair Lights Up the Indian Thar Desert". Bloomberg. Retrieved 10 December 2018.
- ↑ "The Desert Comes Alive Once Again... Pushkar Camel Fair 2011". Archived from the original on 2011-11-07. Retrieved 31 October 2011.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Pushkar The Imperial Gazetteer of India, 1909, v. 21, p. 1.