പൂജ കുമാർ
പൂജ കുമാർ | |
---|---|
ജനനം | സെന്റ് ലൂയിസ്, മിസൗറി, അമേരിക്ക | 4 ഫെബ്രുവരി 1977
തൊഴിൽ | നടി, മോഡൽ, ടെലിവിഷൻ അവതാരക |
സജീവ കാലം | 1997–തുടരുന്നു |
വെബ്സൈറ്റ് | http://www.poojakumar.com |
ഇന്ത്യൻ ചലച്ചിത്ര രംഗത്തു സജീവമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ അഭിനേത്രിയാണ് പൂജ കുമാർ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1995-ലെ മിസ് ഇന്ത്യ യു.എസ്.എ. സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. മോഡലിംഗ് രംഗത്തും ചലച്ചിത്രനിർമ്മാണ രംഗത്തും പ്രവർത്തിച്ചിട്ടുള്ള ഇവർ അമേരിക്കൻ ചലച്ചിത്രങ്ങളിലാണ് ആദ്യമായി അഭിനയിക്കുന്നത്. മാൻ ഓൺ എ ലെഡ്ജ്, ബ്രോൾ ഇൻ സെൽ ബ്ലോക്ക് 99, ബോളിവുഡ് ഹീറോ, ഫ്ലേവേഴ്സ്, ഹൈഡിംഗ് ദിവ്യ, പാർക്ക് ഷാർക്ക്സ്, നൈറ്റ് ഓഫ് ഹെന്ന എന്നിവ പൂജ കുമാർ അഭിനയിച്ചിട്ടുള്ള ചില ഇംഗ്ലീഷ് ചലച്ചിത്രങ്ങളാണ്.
കമൽ ഹാസൻ നായകനായ വിശ്വരൂപം, ഉത്തമവില്ലൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും സുപരിചിതയായി. രണ്ടു ചിത്രങ്ങളും ഒരേസമയം ഹിന്ദിയിലും തമിഴിലും പുറത്തിറക്കിയിരുന്നു. രാജശേഖർ നായകനാകുന്ന പി.എസ്.വി. ഗരുഡ വേഗയാണ് പൂജ കുമാർ അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചലച്ചിത്രം. വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരകയായും പൂജ പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ V-യിലെ ബി.പി.എൽ. ഓയേ, ബജാജ് കി ലഹ്രേൻ, സീ ടിവിയിലെ ജാഗോ ഓർ ജീതോ എന്നീ പരിപാടികൾ അവയിൽ ചിലതാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]അമേരിക്കയിലെ മിസൗറിയിലെ സെന്റ് ലൂയിസിലുള്ള ഒരു മാഥുർ കുടുംബത്തിലാണ് പൂജാ കുമാർ ജനിച്ചത്.[1] ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് പൂജയുടെ മാതാപിതാക്കൾ. പൂജയുടെ പിതാവ് ഡെറാഡൂണിൽ നിന്നും മാതാവ് ലക്നൗവിൽ നിന്നുമുള്ളവരാണ്.[1] സെൻറ് ലൂയിസിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ഫിനാൻസിലും ബിരുദം നേടിയ പൂജ കുമാർ കുച്ചിപ്പുടി, ഭരതനാട്യം, കഥക് എന്നീ ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളും അഭ്യസിച്ചിട്ടുണ്ട്.[1][1] 1995-ൽ മിസ് ഇന്ത്യ യു.എസ്.എ. കിരീടം നേടി.[2][3]
ഔദ്യോഗിക ജീവിതം
[തിരുത്തുക]1997-ൽ കാതൽ റോജാവേ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ പൂജ ഒപ്പുവച്ചു. കെ.ആർ. സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോർജ് വിഷ്ണുവിനൊപ്പമാണ് പൂജ അഭിനയിച്ചത്. ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ മൂന്നു വർഷങ്ങൾക്കു ശേഷം 2000-ത്തിലാണ് ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞത്.[4] 1997-ൽ വി.ഐ.പി., ചിന്നരാജ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും കരാർ ഒപ്പുവച്ചുവെങ്കിലും രണ്ടുചിത്രങ്ങളിലും അഭിനയിക്കുവാൻ കഴിഞ്ഞില്ല.[5] മോഹൻലാൽ നായകനായ പെരുച്ചാഴി എന്ന ചിത്രത്തിൽ പൂജ കുമാർ നായികയാകുമെന്ന് വാർത്തകളുണ്ടായിരുന്നു.[6] 2003-ൽ ജോസ് പുന്നൂസ് സംവിധാനം ചെയ്ത മാജിക് മാജിക് 3ഡി എന്ന ത്രിമാന ചലച്ചിത്രത്തിൽ പൂജ അഭിനയിച്ചിരുന്നു. തമിഴിൽ നിർമ്മിച്ച ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കു മൊഴിമാറ്റിയിരുന്നു.
പൂജ കുമാർ നിർമ്മിച്ച 1001 ഓഡീഷൻസ് എന്ന ഹ്രസ്വചലച്ചിത്രം എട്ടു ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ജർമ്മനിയിലെ സ്റ്റഡ്ഗാർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചലച്ചിത്രത്തിനുള്ള നാമനിർദ്ദേശവും ഇതിനു ലഭിച്ചിരുന്നു.[7] ഷൂട്ട് മൈ ലൈഫ് എന്ന ഹ്രസ്വചിത്രവും പൂജ നിർമ്മിച്ചിട്ടുണ്ട്. ബോംബെ ഡ്രീംസ്, വെറൈസൺ, ഡോഡ്ജ്, ന്യൂയോർക്ക് ലോട്ടറി എന്നിവയുടെ പരസ്യചിത്രങ്ങളിൽ പൂജ അഭിനയിച്ചിട്ടുണ്ട്.[8]
ഫ്ലേവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2003-ൽ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ എമേർജിംഗ് ആക്ട്രസ് അവാർഡ് ലഭിച്ചു. സീ ടിവിയിലെ ജാഗോ ഓർ ജീത്തോ എന്ന പ്രശ്നോത്തരി പരിപാടിയിൽ 2008 മുതൽ അവതാരകയായി.
ബോളിവുഡ് ഹീറോ, സാറ്റർഡേ നൈറ്റ് ലൈവ് എന്നീ പരിപാടികളിലും ഇഷ്ഖ് ജുനൂൻ ദീവാംഗി എന്ന പാകിസ്താനി ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം കമൽ ഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിലൂടെ കോളിവുഡിലേക്കു മടങ്ങിയെത്തി.[9][8]
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2000 | കാതൽ റോജാവേ | പൂജ | തമിഴ് | |
2003 | മാജിക് മാജിക് 3D | ദീപ്തി | തമിഴ്
മലയാളം |
|
2004 | ഫ്ലവേർസ് | രചന | ഇംഗ്ലീഷ് | |
2005 | നൈറ്റ് ഓഫ് ഹന്ന | ഹവ | ഇംഗ്ലീഷ് | |
2006 | ഹൈഡിംഗ് ദിവ്യ | പാലിനി ഷാ | ഇംഗ്ലീഷ് | |
2009 | ബോളിവുഡ് ബീറ്റ്സ്് | ലക്ഷ്മി | ഇംഗ്ലീഷ് | |
നോട്സ് അർബേൻ | രച്ന | ഇംഗ്ലീഷ് | ||
പാർക്ക് ഷാർക്ക്സ് | പ്രി | ഇംഗ്ലീഷ് | ||
2010 | എനിതിംഗ് ഫോർ യൂ | ഉമ കൃഷ്ണൻ | ഇംഗ്ലീഷ് | |
അഞ്ജാന അഞ്ജാനീ | പെഷ്ടോ | ഹിന്ദി | ||
ഡ്രോയിംഗ് വിത് ചോക്ക് | ജാസ്മിൻ | ഇംഗ്ലീഷ് | ||
2012 | മാൻ ഓൺ എ ലെഡ്ജ് | നീന | ഇംഗ്ലീഷ് | |
2013 | വിശ്വരൂപം | ഡോ. നരുപമ വിശ്വനാഥ്/നിരുപമ വിസാം | തമിഴ് | |
വിശ്വരൂപ് | ഹിന്ദി | |||
2015 | ഉത്തമ വില്ലൻ | കർപ്പകവല്ലി | തമിഴ് | |
2016 | മീൻ കുഴമ്പും മാൻ പാനയും | മാല | തമിഴ് | |
2017 | സിവരഞ്ജിനിയും ഇന്നും സില പെങ്ങളും | തമിഴ് | Delayed | |
പി.വി.എസ്. ഗരുഡ വേഗ | സ്വാതി | തെലുഗു | ||
ബ്രോൾ ഇൻ സെൽ ബ്ലോക്ക് 99 | ഡെനിസെ പാവ്തർ | ഇംഗ്ലീഷ് | ||
2018 | വിശ്വരൂപം II | ഡോ. നിരുപമ വിസാം | തമിഴ് | Post-production |
വിശ്വരൂപ് II | ഹിന്ദി | Post-production |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Conversations with American Indian Actor Pooja Kumar", South Asian Insider, n.d.
- ↑ Girn, Raj. "Open Chest/Cover Story: Pooja Kumar" Archived 2016-03-04 at the Wayback Machine., Anokhi, Fall 2009
- ↑ "Miss India USA", WorldwidePageants.com
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2018-03-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-28. Retrieved 2018-03-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "വീണ്ടും വരുന്നു കറുത്ത പെണ്ണേ... തുടങ്ങിയ ഹിറ്റ് പാട്ടുകളുമായി ഒരു ലാൽ സിനിമ'പെരുച്ചാഴി'; മോഹന്ലാലിന്റെ നായിക പൂജാ കുമാർ". വെബ് ദുനിയ. 2013-10-13. Retrieved 2018-03-11.
- ↑ "1001 Auditions" Archived 2007-07-01 at the Wayback Machine. (official site)
- ↑ 8.0 8.1 "Poooja Kumar: Resume". Archived from the original on 2011-07-15. Retrieved 2018-03-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-10. Retrieved 2018-03-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പൂജ കുമാർ
- "Pooja Kumar the face of Bombay Dreams" Rediff – 10 February 2004
- Rohit, Parimal M. "Pooja Kumar – The New Heroine: Rising Star Ready for Primetime with 'Bollywood Hero'" Archived 2010-08-28 at the Wayback Machine., Bollywood Buzzine July 2009