പൂതം
ദൃശ്യരൂപം
ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളായ പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആചരിയ്ക്കുന്നതുമായ ഒരു കലാരൂപമാണ് പൂതം. നാടൻ ഭാഷയിൽ ഈ അനുഷ്ഠാന കലാരൂപം പൂതൻ എന്നും അറിയപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട് ഈ അനുഷ്ഠാനത്തോട് സാമ്യം പുലർത്തുന്ന കഥാതന്തുവാണ്.