Jump to content

പൂന്താനം ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യത്തിനു പ്രധാന സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി കുംഭമാസത്തിലെ അശ്വതി നാളിൽ പൂന്താനം ദിനമായി ആചരിച്ചു വരുന്നു.[1] എ.ഡി. 1547-നും 1640-നും മധ്യേ വള്ളുവനാട്ടിൽ ജീവിച്ചിരുന്ന പൂന്താനം ഒരു സംസ്കൃത ഭാഷാ പണ്ഡിതനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്നു. ഇദ്ദേഹത്തെ പ്രശസ്തനാക്കിയ കൃതിയാണ് ജ്ഞാനപ്പാന. ഈ കൃതിയിലെ സൂചനയനുസരിച്ച് ഗുരുവായൂർ ക്ഷേത്ര ദേവസ്വമാണ് പൂന്താനം ദിനം ആചരിക്കുന്നത്. ഈ ദിവസം ജ്ഞാനപ്പാന പുരസ്കാര വിതരണം, കുട്ടികൾക്കായി ജ്ഞാനപ്പാന ആലാപന മത്സരം, സാംസ്കാരികോത്സവം എന്നിവ നടത്തിവരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഭക്തകവി പൂന്താനം". മലയാള മനോരമ പഠിപ്പുര, കൊല്ലം എഡിഷൻ, പേജ് - 4. 2016 മാർച്ച് 14. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പൂന്താനം_ദിനം&oldid=2358356" എന്ന താളിൽനിന്ന് ശേഖരിച്ചത്