Jump to content

പൂന്തേൻ നേർമൊഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതി തിരുനാൾ രചിച്ച ഒരു മലയാളപദമാണു 'പൂന്തേൻ നേർമൊഴി'. ആദി താളത്തിൽ ആനന്ദഭൈരവി രാഗത്തിലാണു ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിരഹം കലർന്ന വിപ്രലംഭശൃംഗാരമാണ് അംഗിയായ രസം.

പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം
പൂണ്ടു വലഞ്ഞിടുന്നേൻ കാമിനീ

ശാന്തഗുണനാകുമെൻ കാന്തൻ ശ്രീപത്മനാഭൻ
സ്വാന്തേ മോദം കലർന്നു സപദി വരുന്നതെന്ന് ?

ബാലേ ചാരുശീലേ മമ ചാലേ വന്നെന്നിഹ രാത്രി-
കാലേ മോദത്താലെന്നുടെ ഫാലേനൽകസ്തൂരികാലേപനം ചെയ്യും

പാടീ മെല്ലെപ്പാടീ നല്ല പാടീരമണിഞ്ഞു മുല്ലമാല ചൂടീ
രസധാടിയോടു വീടി പകർന്നു കൊണ്ടാടി രമിപ്പതെന്ന്

വന്നൂ ആ ദിവി നിന്നൂ ദൃശ്യമിന്നൂ പുനരിന്ദുവുമങ്ങുയരുന്നു
വേഗം ചെന്നൂ ശോകം ചൊന്നൂ സാകം തേന പോന്നൂ മാം മോദയ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂന്തേൻ_നേർമൊഴി&oldid=2489688" എന്ന താളിൽനിന്ന് ശേഖരിച്ചത്