Jump to content

പെന്റാവാലന്റ് വാക്സിനേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെന്റാവാലന്റ് വാക്സിനേഷൻ
Combination of
DTP vaccineVaccine
Hepatitis B vaccineVaccine
Haemophilus vaccineVaccine
Clinical data
Trade namesQuinvaxem, Pentavac PFS, others
Routes of
administration
Intramuscular injection
ATC code
Identifiers
ChemSpider
  • none

[[Category:Infobox drug articles with contradicting parameter input |]]

വിവിധ രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് വെവ്വേറെ അഞ്ച് വാക്സിനുകൾ സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനാക്കി മാറ്റിയ ഒരു കോമ്പിനേഷൻ വാക്സിൻ ആണ് പെന്റാവാലന്റ് വാക്സിൻ അല്ലെങ്കിൽ 5 ഇൻ 1 വാക്സിൻ. ഈ വാക്സിനുപയോഗിച്ചു ഒറ്റ പ്രതിരോധകുത്തിവെപ്പ് ശിശുക്കൾക്ക് നൽകി തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ്-ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാം. [1][2]ഡിഫ്തീരിയ, ടെറ്റാനസ്, പെർട്ടുസിസ് (whole cell), ഹെപ്പറ്റൈറ്റിസ് ബി (ആർ ഡിഎൻഎ), ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി കോൻജുഗേറ്റ് വാക്സിനുകൾ (absorbed) അല്ലെങ്കിൽ ഡിടിപി-ഹെപ്പ്B-ഹിബ് എന്നിവ ഈ വാക്സിൻറെ പൊതുവായ പേര് ആണ്. പ്രത്യേകിച്ച് മദ്ധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഈ പെന്റാവാലന്റ് വാക്സിൻ മറ്റ് ശിശുക്കളുടെ കോമ്പിനേഷൻ വാക്സിനുകൾക്ക്, വലിയ അളവിൽ പകരമായി ഉപയോഗപ്പെടുന്നു. 2013-ൽ യൂനിസെഫിൻറെ കൈവശമുള്ള ഡിടിപി - അടങ്ങിയ വാക്സിനുകളുടെ 100% പെന്റാവാലന്റ് വാക്സിനുകൾ ലോകത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് നൽകിവരുന്നു.[3] ഈ പ്രക്രീയ പെന്റാവാലന്റ് വാക്സിനേഷൻ എന്ന് അറിയപ്പെടുന്നു.

ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ (National Immunisation Programme) ഭാഗമായി കേരളം,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്.

വാക്സിനുകൾ

[തിരുത്തുക]

ക്വിൻവാക്സെം, പെന്റാവാക് PFC, ഈസിഫൈവ് TT, ComBE Five, ഷാൻ5, പെന്റബയോ എന്നീ വാക്സിനുകളാണ് പ്രധാനപ്പെട്ട പെന്റാവാലന്റ് വാക്സിനുകൾ[4][5].

വാക്സിൻ നിർമ്മാണം ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ച തിയതി[6]
ക്വിൻവാക്സെം ക്രുസെൽ [a] 26 സെപ്റ്റംബർ 2006
പെന്റാവാക് PFS സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 23 ജൂൺ 2010
ഈസിഫൈവ് TT പനസീ ബയോടെക് 2 ഒക്ടോബർ 2013[b]
ComBE Five ബയോളജിക്കൽ ഇ. ലിമിറ്റഡ് 1 സെപ്റ്റംബർ 2011
ഷാൻ5 ശാന്ത ബയോടെക്നിക്സ് 29 ഏപ്രിൽ 2014
പെന്റബയോ ബയോ ഫാർമ 19 ഡിസംബർ 2014

വാക്സിൻ ഉൽപാദനം

[തിരുത്തുക]

പൂനയിൽ പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് ഇതിലേക്ക് ആവശ്യമായ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Immunisation and Pentavalent Vaccine". UNICEF. Archived from the original on 2014-07-29. Retrieved 2019-06-13.
  2. Organization, World Health; Biologicals, World Health Organization Department of Immunization, Vaccines and (2004). Immunization in Practice: A Practical Guide for Health Staff (in ഇംഗ്ലീഷ്). World Health Organization. p. 20. ISBN 9789241546515. Retrieved 15 July 2018.{{cite book}}: CS1 maint: multiple names: authors list (link)
  3. "Diphtheria Tetanus and Pertussis Vaccine Supply Update" (PDF). UNICEF. October 2016. Archived from the original (PDF) on 2018-06-29. Retrieved 28 June 2018.
  4. "Products". Vaccine World. Archived from the original on 2016-04-06. Retrieved 2019-06-13.
  5. "'Shan5' vaccine gets WHO nod". Business Standard.
  6. 6.0 6.1 "WHO Prequalified Vaccines". World Health Organization. Retrieved 29 June 2018.
  7. "Crucell's Quinvaxem gets WHO prequalification". The Pharma Letter.
  8. "Crucell Announces Product Approval in Korea for Quinvaxem Vaccine". Marketwired. Archived from the original on 2018-06-29. Retrieved 2019-06-13.
  9. "Pentavalent vaccine, Easyfive, removed from WHO list of prequalified vaccines". WHO.

"Pentavalent vaccine from December 17 " The Hindu , CHENNAI, December 9, 2011.

  1. The vaccine was developed and manufactured by Crucell in Korea and co-produced by Chiron Corporation (later purchased by Novartis International AG on April 20, 2006), which provides four out of the five vaccine elements in bulk.[7][8]
  2. Easyfive was removed from the WHO's list of pre-approved and prequalified vaccines in mid-2011.[9] It was re-approved by WHO on 2 October 2013.[6]