പെപ്പർ ആന്റ് കാരറ്റ്
Pepper&Carrot | |
---|---|
സ്രഷ്ടാക്കൾ | David Revoy |
വെബ്സൈറ്റ് | www |
Current status / schedule | Active; irregular publication schedule |
ആരംഭിച്ചത് | 10 May 2014 |
Genre(s) | Fantasy |
ഡേവിഡ് റെവോയ് എന്ന് ഫ്രഞ്ച് ചിത്രകാരൻ തുടങ്ങിയ വെബ് കോമിക് പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. പെപ്പർ എന്ന കൗമാര മന്ത്രവാദിയും അവളുടെ കാരറ്റ് എന്ന പൂച്ചയും ഉള്ള കഥകളുടെ പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. 28 ഭാഷകളിലേക്ക് ഈ ചിത്രകഥ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളില്ലാത്ത ഭാഷയും കഥകളുമായതിനാൽ എല്ലാവർക്കും ഇവ വായിക്കാവുന്നതാണ്.
പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് റെവോയ് ഈ പരമ്പര നിർമ്മിക്കുന്നത്. കൃത, ഇങ്ക്സ്കേപ്പ്, ബ്ലെന്റർ എന്നീ സോഫ്റ്റ്‌വെയറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്വതന്ത്ര ലൈസൻസിലുള്ള കൃത ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്.
അനുമതിപത്രവും വ്യുൽപത്തികളും
[തിരുത്തുക]എല്ലാ ചിത്രങ്ങളും ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അനുമതിപത്രത്തിൽ ലഭ്യമാണ്. വ്യുൽപത്തി പ്രവർത്തനങ്ങളും ഫാൻസ് ചിത്രങ്ങളും റെവോയ് പ്രോവത്സാഹിപ്പിക്കുന്നു.
എപ്പിസോഡുകളുടെ പട്ടിക
[തിരുത്തുക]എല്ലാമാസവും ഒരു പുതിയ എപ്പിസോഡ് പുറത്തിറക്കാൻ റെവോയ്ക്ക് പദ്ധതിയുണ്ട് എന്നാൽ മിക്കപ്പോഴും അതിന് കഴിയാറില്ല.
No. | Title | Original title | Release date | Number of patreons[1] |
---|---|---|---|---|
1 | The Potion of Flight | 2014-05-10 | 0 | |
2 | Rainbow potions | 2014-07-25 | 21 | |
3 | The secret ingredients | 2014-10-03 | 93 | |
4 | Stroke of Genius | 2014-11-21 | 156 | |
5 | Special holiday episode | 2014-12-19 | 170 | |
6 | The Potion Contest | Le concours de potion | 2015-03-28 | 245 |
7 | The Wish | Le souhait | 2015-04-30 | 245 |
8 | Pepper's Birthday Party | L'anniversaire de Pepper | 2015-06-28 | 354 |
9 | The Remedy | Le remède | 2015-07-31 | 406 |
10 | Summer Special | Spécial été | 2015-08-29 | 422 |
11 | The Witches of Chaosah | Les sorcières de Chaosah | 2015-09-30 | 502 |
12 | Autumn Clearout | Rangement d'Automne | 2015-10-31 | 575 |
13 | The Pyjama Party | La Soirée Pyjama | 2015-12-08 | 602 |
14 | The Dragon's Tooth | La Dent de Dragon | 2016-01-29 | 671 |
15 | The Crystal Ball | La Boule de Cristal | 2016-03-25 | 686 |
16 | The Sage of the Mountain | Le Sage de la Montagne | 2016-04-30 | 671 |
17 | A Fresh Start | Un Nouveau Départ | 2016-06-30 | 719 |
18 | The Encounter | La Rencontre | 2016-08-05 | 720 |
19 | Pollution | Pollution | 2016-10-26 | 755 |
20 | The Picnic | Le Pique-nique | 2016-12-17 | 825 |
21 | The Magic Contest | Le Concours de Magie | 2017-02-23 | 816 |
22 | The Voting System | Le système de vote | 2017-05-30 | 864 |
23 | Take a chance | Saisir la chance | 2017-08-10 | 879 |
24 | The Unity Tree | 2017-12-15 | 810 | |
25 | There Are No Shortcuts | 2018-05-17 | 909 | |
26 | Books Are Great | 2018-07-28 | 1098 |
ഫണ്ടുകൾ
[തിരുത്തുക]കോമിക് വ്യവസായത്തിലെ ഇടനിലക്കാരെയും ഇടക്കുള്ള വിവിധ ഘട്ടങ്ങളെയും ഒഴിവാക്കുക എന്നതാണ് റെവോയുടെ ലക്ഷ്യം. പെപ്പർ ആന്റ് ക്യാരറ്റ് ഒരു സ്വതന്ത്രപരമ്പരയാണെങ്കിലും പേട്രൺ എന്ന പൊതുജനധനസമാഹരണ സംവിധാനം വഴി തന്നെ പിൻതുണയ്ക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നു. ഓരോ എപ്പിസോഡിനും ഒരു ചെറിയ തുക സംഭാവന ഈ സംവിധാനം വഴി അദ്ദേഹം സ്വീകരിക്കുന്നു. ക്രെഡിറ്റ് കാർഡ് ഫീസുകൾക്കുപുറമേ പേട്രൺ സംവിധാനം 5% കമ്മീഷനും ചെലവാകുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ The respective comic pages on www.peppercarrot.com