Jump to content

പെമ്പിളൈ ഒരുമൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ, തൊഴിലാളി സംഘടനകളുടെ നേതൃത്വങ്ങളെ വക വെക്കാതെ നടത്തിയ മുന്നേറ്റമായിരുന്നു ഇത്.

ചരിത്രം

[തിരുത്തുക]

ബഹുഭൂരിപക്ഷവും തമിഴ് വംശജരായ മൂന്നാർ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ ദീർഘകാലമായി മാനേജ്‌മെന്റിന്റെ ചൂഷണത്തിനും മുതലെടുപ്പിനും വിവേചനത്തിനും വിധേയരായിരുന്നു. 2015 സെപ്റ്റംബറിൽ, ബോണസ്, ശമ്പളവർധന ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സ്വന്തം വീടുകളിലെ പുരുഷന്മാരെപ്പോലും സ്ത്രീ തൊഴിലാളികൾ അകറ്റിനിർത്തി. ഒൻപതു ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ തൊഴിലാളികൾ അവസാനിപ്പിച്ചു. തൊഴിലാളികളുടെ ആവശ്യപ്രകാരം 20 ശതമാനം ബോണസ് നൽകാൻ ധാരണയായി. തൊഴിലാളികളുടെ ശമ്പളവർധന ഈ പിന്നീടുള്ള പ്ലാന്റേഷൻ ലേബർ കമ്മിറ്റി പരിഗണിക്കാനുമാണ് തീരുമാനിച്ചത്. [1]

മുദ്രാവാക്യങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മൂന്നാർ തോട്ടം തൊഴിലാളിസമരത്തിന് ചരിത്ര വിജയം". http://jeevannewsonline.com/upnews.php?id=9709#.Vg882V2Y9z0. Archived from the original on 2016-03-05. Retrieved 3 ഒക്ടോബർ 2015. {{cite web}}: External link in |publisher= (help)
  2. "പണിയെടുപ്പതു നാങ്കള് കൊള്ളയടിപ്പതു നീങ്കള്; ഇത് പെമ്പിളൈ ഒരുമയുടെ ഇൻക്വിലാബ്". www.madhyamam.com. Archived from the original on 2015-10-02. Retrieved 01 ഒക്ടോബർ 2015. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പെമ്പിളൈ_ഒരുമൈ&oldid=4023155" എന്ന താളിൽനിന്ന് ശേഖരിച്ചത്