പെരിൻ കാപ്റ്റൻ
Perin Captain | |
---|---|
ജനനം | 12 October 1888 |
മരണം | 1958 |
മാതാപിതാക്ക(ൾ) | Ardeshir Virbai Dadina |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പ്രവർത്തകയുമാണ് പെരിൻ ബെൻ കാപ്റ്റൻ (Perin Ben Captain)(ജനനം 1888– മരണം 1958). ഇന്ത്യയുടെ വന്ദ്യവയോധികനും, ഭാരതീയ രാഷ്ടതന്ത്രഞ്ജനുമായ ദാദാഭായ് നവറോജിയുടെ പേരമകളാണ് പെരിൻ. [1] 1954 ൽ, രാജ്യത്തിന് നൽകിയ സംഭാവനകൾ മുൻനിർത്തി പെരിൻ കാപ്റ്റനെ ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.[2]
ജീവചരിത്രം
[തിരുത്തുക]1888 ഒക്ടോബർ 12ന് ഗുജറാത്തിലെ കച്ച് ജില്ലയിലെ മാണ്ഡവി എന്ന സ്ഥലത്തെ ഒരു പാഴ്‌സി കുടുംബത്തിലാണ് പെരിൻ ബെൻ ജനിച്ചത്. [3] ദാദാഭായ് നവറോജിയുടെ മൂത്തമകനും ഭിഷ്വഗരനുമായ ആർദെഷിർ ആണ് പെറിന്റെ പിതാവ്. വീട്ടമ്മയായ വിർഭായ് ദാദിനയാണ് അമ്മ.[4] എട്ടുമക്കളിൽ മൂത്തയാളായാണ് പെരിൻ ജനിച്ചത്. 1893 ൽ പെരിന് 5 വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചത്. ആദ്യകാല വിദ്യാഭ്യാസം മുംബൈയിലായിരുന്നു. പിന്നീട് പാരീസിലെ ന്യൂ സർബൺ സർവ്വകലാശാലയിൽ നിന്നും ഫ്രഞ്ച് ഭാഷയിൽ ബിരുദം നേടി.
അവലംബം
[തിരുത്തുക]- ↑ "Stree Shakthi". Stree Shakthi. 2015. Retrieved 31 March 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.
- ↑ Anup Taneja (2005). Gandhi, Women, and the National Movement, 1920-47. Har-Anand Publications. p. 244. ISBN 9788124110768.
- ↑ "Zoarastrians". Zoarastrians. 2015. Retrieved 1 April 2015.