പെരുമത്തിപ്പരൽ
ദൃശ്യരൂപം
Bloch Razorbelly Minnow | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. balookee
|
Binomial name | |
Salmophasia balookee (Sykes, 1839)
|
പരലിന്റെ ആകൃതിയുള്ള മത്തി (ചാള)ക്ക് സമാനമായ ഒരു മത്സ്യമാണ് പെരുമത്തിപ്പരൽ (Bloch Razorbelly Minnow). (ശാസ്ത്രീയനാമം: Salmophasia balookee). കേരളത്തിൽ തൃശ്ശൂർ മുതൽ വയനാടു് വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. 1838 ൽ കേണൽ സൈക്സ് മഹാരാഷ്ട്രയിൽ നിന്നാണ് ഇതിനെ കണ്ടെത്തുന്നത്. നീണ്ട ശരീരം. മേൽ പരലുകളുടെ പോലെ അത്ര പരന്നതല്ല. മുതുകുഭാഗത്തിനു് ഒലീവ് പച്ചനിറം. പാർശ്വരേഖയുടെ താഴെ വെള്ളനിറമാണ്. ചെറിയ ചെതുമ്പലുകൾ. സാധാരണ 15 സെന്റിമീറ്റർ വലിപ്പം വരെ കണ്ടുവരുന്നു. ഭക്ഷ്യയോഗ്യമാണ്.
അവലംബം
[തിരുത്തുക]- Froese, Rainer, and Daniel Pauly, eds. (2006). "Salmophasia balookee" in ഫിഷ്ബേസ്. April 2006 version.