പെറിക്റ്റിയോണി
പെറിക്റ്റിയോണി (ഗ്രീക്ക്: Περικτιόνη, Periktione; fl. 5th century BC) ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന പ്ലേറ്റോയുടെ അമ്മയായിരുന്നു.
അഥീനിയൻ നിയമനിർമ്മാതാവായിരുന്ന സോളന്റെ പിൻഗാമിയായിരുന്നു അവർ. [1] അവർ അരിസ്റ്റോണിനെ വിവാഹം കഴിച്ച അവർക്ക് 3 പുത്രന്മാരും (ഗ്ലൗക്കോൺ, അഡെയ്മന്തുസ്, പ്ലേറ്റോ) ഒരു പുത്രിയുമാണ് (പോറ്റോൺ) ഉണ്ടായിരുന്നത്. [2] അഥീനിയൻ സംസ്ഥാനഭരണാധികാരിയാായിരുന്ന പൈറിലാമ്പെസ്സിനെ അവർ പുനർവിവാഹം കഴിച്ചു. അവരുടെ അഞ്ചാമത്തെ കുട്ടിയുടെ പേര് ആന്റിഫോൺ എന്നാണ്. പ്ലേറ്റോയുടെ Parmenides ൽ ആന്റിഫോൺ പ്രത്യക്ഷപ്പെടുന്നുണ്ട്.[3]
അവരുടേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന On the Harmony of Women, On Wisdom എന്നീ 2 കൃതികൾ ഏതാനും ഭാഗങ്ങളായി അവശേഷിക്കുന്നുണ്ട്. ഈ കൃതികൾ ഒരേ സമയത്തുള്ളവയല്ല. പെറിക്റ്റിയോണി I, പെറിക്റ്റിയോണി II എന്നിവർക്കായാണ് ഇവ സാധാരണയായി വിഭജിച്ചിട്ടുള്ളത്. [4] രണ്ട് രചനകളും പൈതഗോറിയൻ സാഹിത്യം എന്ന വ്യാജേന എഴുതിയതാണ്. On the Harmony of Women പ്രതിപാദിക്കുന്നത് ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനോടും വിവാഹത്തോടും മാതാപിതാക്കളോടുമുള്ള കടമകളെയാണ്. അയോണിക് ഗ്രീക്കിൽ എഴുതിയ ഇത് സി. ഇ നാലോ മൂന്നോ നുറ്റാണ്ടുകളിലേതാകാനാണ് സാധ്യത. [5] On Wisdom ഏകതയ്ക് ഒരു തത്ത്വശാസ്ത്രപരമായ നിർവ്വചനം നൽകുന്നു. ഡോറിക് ഗ്രീക്കിലാണ് എഴുതപ്പെട്ട ഈ കൃതി സി. ഇ മൂന്നോ രണ്ടോ നൂറ്റാണ്ടുകളിലേതാകാനാണ് സാധ്യത. [5]
അവലംബം
[തിരുത്തുക]- ↑ Diogenes Laërtius, iii. 1
- ↑ Diogenes Laërtius, iii. 4
- ↑ Plato (1992). Republic. trans. G. M. A. Grube. Indianapolis: Hackett. p. viii. ISBN 0-87220-137-6.
- ↑ Mary Ellen Waithe, A History of Women Philosophers: Volume 1, 600 BC-500 AD, Springer.
- ↑ 5.0 5.1 Ian Michael Plant, Women writers of ancient Greece and Rome: An anthology, University of Oklahoma Press (2004), p. 76.