Jump to content

പേടിഎം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേടിഎം
Type of businessPrivate
വിഭാഗം
E-commerce
സ്ഥാപിതം2010; 15 വർഷങ്ങൾ മുമ്പ് (2010)
ആസ്ഥാനംNoida, Uttar Pradesh, India
സേവന മേഖലIndia, Canada
സ്ഥാപകൻ(ർ)Vijay Shekhar Sharma
പ്രധാന ആളുകൾVijay Shekhar Sharma (CEO)
വ്യവസായ തരംInternet
ഉൽപ്പന്നങ്ങൾ
സേവനങ്ങള്
വരുമാനം3,314 കോടി (US$390 million) (FY 2018)[1]
ParentOne97 Communications Ltd
യുആർഎൽpaytm.com

ഇന്ത്യയിലെ ഒരു ഇ-കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനവും ഡിജിറ്റൽ വാലറ്റ് കമ്പനിയുമാണ് പേടിഎം (പേ-ടി-എം), ഉത്തർപ്രേദേശിലെ നോയിഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഇതിന്റെ ആസ്ഥാനം. [2] പേടിഎം 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്, കൂടാതെ മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, യാത്ര, സിനിമകൾ, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓൺലൈൻ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകൾ, പച്ചക്കറി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ്, ടോളുകൾ തുടങ്ങി അനവധി നിരവധി ആവശ്യങ്ങൾക്ക് പേടിഎം ഇന്ന് ഉപയോഗിക്കുന്നു. ക്യുആർ കോഡ് ഉപയോഗിക്കുക വഴി പേടിഎം കൂടുതൽ ജനകീയമായി. 2018 ജനുവരിയിലെ കണക്കനുസരിച്ച് പേടിഎമ്മിന്റെ മൂല്യം 10 ​​ബില്യൺ ഡോളറാണ്. [3]

തുടക്കം

[തിരുത്തുക]

ന്യൂഡൽഹിയോട് ചേർന്നുള്ള നോയിഡ ആസ്ഥാനമായി, 2010ൽ രണ്ട് മില്യൺ ഡോളറിന്റെ പ്രാരംഭ മുതൽ മുടക്കിൽ വിജയ് ശേഖർ ശർമയാണ് പേടിഎം സ്ഥാപിച്ചത്. പ്രീപെയ്ഡ് മൊബൈൽ, ഡിടിഎച്ച് റീചാർജ് പ്ലാറ്റ്‌ഫോമായിട്ടായിരുന്നു തുടക്കം. [4] പിന്നീട് 2013 ൽ ഡാറ്റ കാർഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ, ലാൻഡ്‌ലൈൻ ബിൽ പേയ്‌മെന്റുകൾ എന്നിവ കൂടിചേർത്ത് പേടിഎം സേവനങ്ങൾ വിപുലീകരിച്ചു. 2014 ജനുവരി ആയപ്പോഴേക്കും കമ്പനി പേടിഎം വാലറ്റ് പുറത്തിറക്കി. ഇന്ത്യൻ റെയിൽ‌വേയും ഉബറും ഇത് അവരുടെ ഒരു പേയ്‌മെന്റ് ഓപ്ഷനായി ചേർത്തു. വിദ്യാഭ്യാസ ഫീസ്, മെട്രോ, റീചാർജുകൾ, വൈദ്യുതി, ഗ്യാസ്, വാട്ടർ ബിൽ പേയ്മെന്റുകൾ എന്നിവ പോലുള്ള കൂടുതൽ ഉപയോഗ സംവിധാനങ്ങൾ 2015 ൽ പുറത്തിറക്കയതോടെ പേടിഎമ്മിന്റെ പ്രചാരം വർദ്ധിച്ചു. [5]

വിവാദം

[തിരുത്തുക]

വരുമാനം ഉണ്ടാക്കുന്നതിനായി കമ്പനി പരസ്യങ്ങളും പണമടച്ചുള്ള പ്രമോഷണൽ ഉള്ളടക്കവും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള പേയ്പാൽ എന്ന കമ്പനി, പേടിഎമ്മിനെതിരെ സമാനമായ ലോഗോ ഉപയോഗിച്ചതിന് ഇന്ത്യൻ വ്യാപാരമുദ്ര ഓഫീസിൽ 2016 നവംബർ 18 ന് കേസ് ഫയൽ ചെയ്തിരുന്നു. [6]

അവലംബം

[തിരുത്തുക]
  1. Paytm's losses go up 270% to Rs 3,393 crore driven by e-tail business
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-02. Retrieved 2019-08-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
  4. https://www.tvisha.com/blog/paytm-success-story
  5. https://www.bemoneyaware.com/blog/how-to-use-paytm/
  6. https://telecom.economictimes.indiatimes.com/news/wallets-like-paytm-dont-use-hardware-based-security-prone-to-attacks-says-qualcomm/55963182
"https://ml.wikipedia.org/w/index.php?title=പേടിഎം&oldid=4088348" എന്ന താളിൽനിന്ന് ശേഖരിച്ചത്