Jump to content

പേറ്റിച്ചിത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേറ്റിച്ചിത്തവള
Alytes obstetricans
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Alytes

Wagler, 1830
Species

Alytes cisternasii Boscá, 1879.
Alytes dickhilleni Arntzen et García-París, 1995.
Alytes maurus Pasteur et Bons, 1962.
Alytes muletensis (Sanchíz et Adrover, 1979).
Alytes obstetricans (Laurenti, 1768).

യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ഒരിനം തവളയാണ്‌ പേറ്റിച്ചിത്തവള(ഇംഗ്ലീഷ്:Midwife Toad). ആൺ തവളകൾ മുട്ടകളെ തങ്ങളുടെ പുറത്ത് വച്ച് സം‌രക്ഷിക്കുന്നതിനാലാണിവയെ പേറ്റിച്ചിത്തവളകൾ എന്നു വിളിക്കുന്നത്. പെൺതവളകൾ ഇടുന്ന മുട്ടകൾ ആൺ തവളകൾ വെളിയിൽ വച്ച് വിരിയിച്ചെടുക്കുന്നു. ജലത്തിലുള്ള മറ്റ് ജീവികൾ മുട്ടകൾ ഭക്ഷണമാക്കതെ സം‌രക്ഷിക്കുന്നത് ആൺ തവളകളാണ്‌.മാലപോലെയുള്ള മുട്ടകൾ ആൺ തവള കാലിൽ ചുറ്റി മാളത്തിനുള്ളിൽ സം‌രക്ഷിക്കുന്നു. മുട്ട വിരിയാറാകുമ്പോഴേക്കും വീണ്ടും ഇവ വെള്ളത്തിൽ നിക്ഷേപിക്കുന്നു. പേറ്റിച്ചിത്തവളകളിൽ അഞ്ച് ഉപകുടുംബങ്ങളുണ്ട്.

വിവരണം

[തിരുത്തുക]

പേറ്റിച്ചിത്തവളകളുടെ മറ്റു അഞ്ച് ഉപവർഗ്ഗങ്ങളെ പശ്ചിമ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണാം. രാത്രിയിൽ ഇവയുണ്ടാക്കുന്ന ശബദം വളരെ ദൂരെ നിന്നു പോലും കേൾക്കാം. പകൽ സമയങ്ങളിൽ ഇവ പൊതുവെ കല്ലിനിടയിലും, തടിക്കഷണങ്ങൾക്കിടയിലും, പൊത്തുകളിലും കഴിഞ്ഞുകൂടുന്നു. മഴക്കാലത്ത് മറ്റു ജീവികൾ ഉണ്ടാക്കിഅ പൊത്തുകളിൽ ഇവ കഴിഞ്ഞുകൂടുന്നു.

ആഹാര രീതി

[തിരുത്തുക]

നീളമുള്ള നാവുപയോഗിച്ചാണ് പേറ്റിച്ചിത്തവള ഇരതേടുന്നത്. വണ്ടുകൾ, വിട്ടിലുകൾ, ഈച്ചകൾ, പുഴുക്കൾ, തേരട്ടകൾ എന്നിവയെയാണ് ഇവ ആഹാരമാക്കുന്നത്. വാൽമാക്രികൾ പൊതുവെ സസ്യാഹാരികളാണ്.വലിയ തവളകൾ ആഹാരമാക്കുന്നതിന്റെ ചെറു വലിപ്പത്തിലുള്ള ജീവികളെയാണ്‌ ചെറു തവളകൾ ആഹാരമാക്കുന്നത്. മുട്ടകൾ വിരിയാൻ പാകമാകുമ്പോൾ ആൺ തവളകൾ മുട്ടകൾ ഉപേക്ഷിച്ച് പോകും.

അവലംബം

[തിരുത്തുക]
  • Carl Vogt: Untersuchungen über die Entwicklungsgeschichte der Geburtshelferkröte. (Alytes obstetricians), Solothurn: Jent und Gassman, (1842), pp 130
"https://ml.wikipedia.org/w/index.php?title=പേറ്റിച്ചിത്തവള&oldid=2271937" എന്ന താളിൽനിന്ന് ശേഖരിച്ചത്