പൈറാബാക്റ്റിൻ
Names | |
---|---|
IUPAC name
4-Bromo-N-(2-pyridinylmethyl)-1-naphthalenesulfonamide
| |
Other names
4-Bromo-N-(pyridin-2-ylmethyl)naphthalene-1-sulfonamide
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.212.933 |
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White to off-white powder[1] |
Solubility in DMSO | >10 mg/mL[1] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു കൃത്രിമ സസ്യഹോർമോണാണ് പൈറാബാക്റ്റിൻ. സസ്യങ്ങൾ സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന സ്ട്രെസ് ഹോർമോണായ അബ്സിസിക് ആസിഡ് (എബിഎ) അനുകരിക്കുന്ന ഒരു കൃത്രിമ സൾഫോണമൈഡ് ആണ് പൈറാബാക്റ്റിൻ. ഇത് വളർച്ചയെ തടസ്സപ്പെടുത്തി വരൾച്ചയെ നേരിടാൻ സഹായിക്കുന്നു. കാർഷിക ഉപയോഗത്തിനായി അബ്സിസിക് ആസിഡ് നിർമ്മിക്കാം; എന്നാൽ, നിർമ്മിക്കൽ ചെലവേറിയതാണെന്നുമാത്രമല്ല, ഇതിന് പ്രകാശത്തോട് സംവേദനക്ഷമത കൂടുതലുമാണ്. പൈറബാക്റ്റിൻ താരതമ്യേന വിലകുറഞ്ഞതും നിർമ്മിക്കാൻ എളുപ്പവുമാണ്, മാത്രമല്ല പ്രകാശത്തോട് സംവേദനക്ഷമവുമല്ല. അബ്സിസിക് ആസിഡിൽ നിന്ന് വ്യത്യസ്തമായി, ഫലപ്രദമായ വരൾച്ചയെ നേരിടാൻ ആവശ്യമായ സസ്യത്തിലെ 14 എബിഎ റിസപ്റ്ററുകളിൽ ചിലത് മാത്രമേ പൈറബാക്റ്റിൻ സജീവമാക്കൂ. [2] അബ്സിസിക് ആസിഡ് അനുകരണമെന്ന നിലയിൽ അതിന്റെ പങ്ക് വരൾച്ചയ്ക്കും തണുത്ത കാലാവസ്ഥയ്ക്കും എതിരെ വിളകളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി പൈറാബാക്റ്റിൻ മാറിയേക്കാം. [3] [4]
സീൻ കട്ട്‌ലർ നടത്തിയ പൈറാബാക്റ്റിന്റെ കണ്ടെത്തലിനെ സയൻസ് മാഗസിൻ 2009 ലെ ഒരു സുപ്രധാന ഗവേഷണമായി വിശേഷിപ്പിച്ചു. [5]
പൈറബാക്റ്റിൻ ഒരു നാഫ്തലിൻ സൾഫോണമൈഡ് ഹൈപ്പോകോട്ടൈൽ സെൽ എക്സ്പാൻഷൻ ഇൻഹിബിറ്ററാണ്. ജനിതക, ട്രാൻസ്ക്രിപ്റ്റോമിക്, ഫിസിയോളജിക്കൽ തെളിവുകൾ, എബിഎയ്ക്ക് സമാനമായ രീതിയിൽ പൈറബാക്റ്റിൻ, എബിഎ പാതയെ സജീവമാക്കുന്നു എന്ന് തെളിയിച്ചു.