പൈറേറ്റ് സൈക്ലിങ്ങ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ താൾ നിർമ്മാണത്തിലാണ്. വിവരങ്ങൾ സമാഹരിച്ച് ക്രോഡീകരിക്കുന്നത് വരെ കാത്തിരിക്കുക
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉൾക്കൊള്ളുന്ന പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനു് പൈറേറ്റ് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനമായ 2013 സെപ്റ്റംബർ 21 നു് തൃശ്ശൂരിൽനിന്ന് ആരംഭിച്ച് തിരുവന്തപുരം എത്തി ഒക്ടോബർ 26ന് കാസർകോഡ് അവസാനിച്ച സൈക്കിളിലുള്ള കേരളപര്യടനയാത്രയാണ് പൈറേറ്റ് സൈക്ലിങ്ങ്.
പൈറേറ്റ് മൂവ്മെന്റ് ഓഫ് ഇന്ത്യ
[തിരുത്തുക]പൈറേറ്റ് പാർട്ടി (pirateparty.org.in) എന്ന ആശയത്തിൽ നിന്നുമാണു് desipirates.in എന്നും pirate-mov.in എന്നും രണ്ടു് പരീക്ഷണങ്ങൾ ഉരുത്തിരിയുന്നതു്. പൈറേറ്റ് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ ആശയങ്ങളും ഭരണഘടനയും http://www.pirate-mov.in/constitution[പ്രവർത്തിക്കാത്ത കണ്ണി] .
അറിവിനെ ചങ്ങലയ്ക്കിടാനും എല്ലാവരും അറിവു് നേടുന്നതു് തടയാനുമുള്ള ശ്രമം വേദം കേട്ട ശൂദ്രന്റെ ചെവിയിൽ ഈയമൊഴിയ്ക്കാൻ പറയുന്ന ബ്രഹ്മസൂത്ര മുതലും അതിനു് മുമ്പുമുണ്ടു്.ഡിജിറ്റൽ ലോകം അറിവുകളുടെ അക്ഷയപാത്രം പോലാണു്, എത്ര കഴിച്ചാലും തീരാത്ത മഹാഭാരതത്തിലെ അക്ഷയപാത്രം പോലെ, എത്ര തവണ പകർത്തിയാലും തീരാത്തതാണു് ഏതു് ഡിജിറ്റൽ വസ്തുവും, അവ ഒരു തവണ ഉണ്ടാക്കാൻ മാത്രമേ ചെലവുള്ളൂ. ഒരിക്കലും തീരാത്ത ഉറവയെ പണം കൊടുത്താൽ മാത്രം കിട്ടുന്ന കുപ്പികളിലാക്കണോ? പൈറേറ്റ് പാർട്ടികളെക്കുറിച്ചു് കൂടുതലറിയാൻ https://en.wikipedia.org/wiki/Pirate_Party
ലക്ഷ്യങ്ങൾ
[തിരുത്തുക]പൈറേറ്റുകൾ ഡിജിറ്റൽ ലോകത്തെ സ്വാതന്ത്ര്യപ്പോരാളികളാണു്. അറിവിന്റെ സ്വാതന്ത്ര്യത്തിൽ തുടങ്ങി ഒരു സ്വതന്ത്ര സമൂഹസൃഷ്ടിയാണു് പൈറേറ്റുകളുടെ ലക്ഷ്യം. ഇന്റർനെറ്റ് പോലുള്ള ആശയവിനിമയ മാദ്ധ്യമങ്ങളുടെ പ്രചാരമാണു് കൂടുതൽ ആളുകളെ സമൂഹസൃഷ്ടിയിൽ പങ്കാളികളാക്കാൻ പൈറേറ്റുകളെ സഹായിയ്ക്കുന്നതു്.
സമത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ സ്വയം മുന്നോട്ടു് വരുന്ന കൂട്ടായ്മകളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ കണ്ട മാതൃക മറ്റെല്ലാ മേഖലകളിലും എത്തിയ്ക്കുക എന്നതു് ഇന്ത്യയിലെ പൈറേറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമാണു്.
സ്വതന്ത്രസോഫ്റ്റ്‌വേർ, ഭാഷാകമ്പ്യൂട്ടിങ്ങ്, വിക്കിസംരംഭങ്ങൾ, സ്വതന്ത്രസിനിമകൾ, സ്വതന്ത്രലൈസൻസുകൾ, റാസ്പെറിപൈ തുടങ്ങി സ്വാതന്ത്ര്യത്തിന്റെ വിവിധമേഖലകളെ പൊതുസമക്ഷം ചർച്ചയിലെത്തിയ്ക്കുക എന്നതും പൈറേറ്റുകളുടെ ലക്ഷ്യമാണ്.
ആരംഭം
[തിരുത്തുക]പരിപാടികളുടെ വിശദാംശങ്ങൾ
[തിരുത്തുക]യാത്രയിൽ പങ്കെടുത്തവർ
[തിരുത്തുക]സൂരജ് കേണോത്ത്, പ്രവീൺ അരിമ്പ്രത്തൊടിയിൽ എന്നിവരാണ് യാത്ര നയിച്ചത്. ഋഷികേശ് കെ.ബി, വിഷ്ണ മധുസൂദനൻ, ജെറിൻ,വിഷ്ണു മധുസൂദനൻ, മനുകൃഷ്ണൻ ടിവി, അഖിൽ കൃഷ്ണൻ. എസ്, അനീഷ്. എ, മനോജ്. കെ, കണ്ണൻ ഷണ്മുഖം, അഡ്വ. ടി.കെ സുജിത്ത് തുടങ്ങി ഒട്ടനവധി സ്വതന്ത്ര സോഫ്റ്റ്‌വേർ/വിജ്ഞാന/സംസ്കാര പ്രവർത്തകർ ഈ സംരംഭത്തിൽ അണിനിരന്നു. യാത്രയിലുടനീളം സ്കൂളുകളിലും കോളേജുകളിലും വായനശാലകൾ തുടങ്ങിയ ജനകീയ ഇടങ്ങളിലും വിവിധ ചർച്ചാ പരിപാടികളും വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചാണ് പൈറേറ്റ് സൈക്ലിങ്ങ് മുന്നേറിയത്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്, വിവിധ ഫ്രീ സോഫ്റ്റ്‌വെയർ യൂസേഴ്സ് ഗ്രൂപ്പുകൾ, സ്പേസ്, ഐടി അറ്റ് സ്കൂൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഐസിഫോസ്, ശാന്തിഗിരി ആശ്രമം, എംഇഎസ് കോളേജ്, റിവർവാലി തുടങ്ങിയ ഇതര പ്രസ്ഥാനങ്ങള്ളുടെ സജീവ പ്രാധിനിത്യമുണ്ടായിരുന്നു.
ചിത്രശാല
[തിരുത്തുക]ചിത്രങ്ങൾ ചേർക്കാനുണ്ട്. കണ്ണൻ മാഷുടെ ഫേസ്ബുക്ക് ആല്ബം
അവലംബം
[തിരുത്തുക]- അറിവിന്റെ സ്വാതന്ത്ര്യ പ്രചാരണത്തിനായി പൈറേറ്റ് സൈക്ലിങ്ങിന് തുടക്കം (മാതൃഭൂമി) http://digitalpaper.mathrubhumi.com/c/1669162[പ്രവർത്തിക്കാത്ത കണ്ണി]
- 'കുട്ടി' സോഫ്റ്റ്‌വേർ വിദഗ്ദരുമായി സംവദിച്ച് പൈറേറ്റ് സൈക്ലിങ്ങ് ടീം (മനോരമ) http://sphotos-b.ak.fbcdn.net/hphotos-ak-ash3/t1/q71/s720x720/1000002_618858271485806_857916262_n.jpg[പ്രവർത്തിക്കാത്ത കണ്ണി]
- സ്വതന്ത്ര ആശയങ്ങളുടെ പ്രചാരനത്തിനായി പൈറേറ്റ് സൈക്കിൾ യാത്രയ്ക്ക് മലപ്പുറം ഐറ്റി അറ്റ് സ്കൂളിൽ നൽകിയ സ്വീകരണം http://sphotos-b.ak.fbcdn.net/hphotos-ak-prn2/t31/q74/s720x720/1400814_10202342712551965_2085443003_o.jpg[പ്രവർത്തിക്കാത്ത കണ്ണി]
- നീലാകാശം, അതിരുകളില്ലാതെ തുറന്ന് http://sphotos-b.ak.fbcdn.net/hphotos-ak-ash4/t1/q71/s720x720/1379413_10202083718433461_264122108_n.jpg[പ്രവർത്തിക്കാത്ത കണ്ണി]
- ‘ടെക്കി’കളുടെ രാഷ്ട്രീയ പാർട്ടി വരുന്നു (മാധ്യമം) http://www.madhyamam.com/news/247707/130930 Archived 2013-10-03 at the Wayback Machine
- സ്വതന്ത്ര സോഫ്റ്റ്‌വേർ ദിനാഘോഷം (ദേശാഭിമാനി) http://sphotos-d.ak.fbcdn.net/hphotos-ak-frc3/t1/1379432_10202037495197909_235661374_n.jpg[പ്രവർത്തിക്കാത്ത കണ്ണി]
- അന്യോന്യം (കൈരളി പീപ്പിൾ) (Sep 30, 2013)